ലെഥ്‌പോരെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമണം നടത്തിയ ജെയ്‌ഷെ തീവ്രവാദി എന്‍.ഐ.എ പിടിയില്‍
national news
ലെഥ്‌പോരെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമണം നടത്തിയ ജെയ്‌ഷെ തീവ്രവാദി എന്‍.ഐ.എ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 4:59 pm

ജമ്മുകശ്മീര്‍: സൗത്ത് കശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ അക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണസംഭവം 2017 ഡിസംബര്‍ 30 നായിരുന്നു നടന്നത്.

ഇര്‍ഷാദ് അഹമ്മദ് റെഷി എന്ന ഭീകരവാദിയാണ് എന്‍.ഐ.എ യുടെ പിടിയിലായത്. ഈ സംഭവത്തില്‍ അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് ഇര്‍ഷാദ് അഹമ്മദ് റെഷി.

ഇയാള്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ ഒരു പ്രധാന പ്രവര്‍ത്തകന്‍ ആണ്.

കൊല്ലപ്പെട്ട് ജെ.ഇ.എം കമാന്റര്‍ നൂര്‍ മുഹമ്മദ് ടെന്‍ട്രെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഇര്‍ഷാദ് അഹമ്മദ് റെഷി.

2017 ഡിസംബറില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലായിരുന്നു നൂര്‍ട്രാലി കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായാണ് ലെഥ്‌പോരെയിലെ ആക്രമണം നടത്തിയത്. ഇതിന്റെ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയായിരുന്നു ഇര്‍ഷാദ് അഹമ്മദ് റെഷി. ഭീകരവാദികള്‍ക്ക് താവളവവും ഭക്ഷണവുമൊക്കെ ഒരുക്കിയത് ഇര്‍ഷാദ് ആയിരുന്നു.

മൂന്ന് തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.