ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ മലയാളിയായ കത്തോലിക്ക പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയുള്‍പ്പടെ എട്ട് സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.
2017 ഡിസംബര്‍ 31 ന് നടന്ന എല്‍ഗര്‍ പരിഷത്ത് യോഗത്തില്‍ പങ്കെടുത്ത സാമൂഹിക പ്രവര്‍ത്തകര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ഇതിനെത്തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം കലാപമുണ്ടായതെന്നുമാണ് കേസ്.
ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും ഗൂഢാലോചന നടന്നെന്ന് എന്‍.ഐ.എ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.
ഇതിന് മുന്‍പ് 15 മണിക്കൂറോളം തന്നെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി പറഞ്ഞത്.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന ആളാണ് ഇദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് ഇദ്ദേഹത്തോട് പെരുമാറിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക