തിരുവനന്തപുരം: കനകമല ഐ.എസ് കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ. കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും എന്‍.ഐ.എ അറിയിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുള്ള പ്രതികളെയാണ് ചോദ്യം ചെയ്യുക.
ടി മന്‍സീത്, ഷഫ്ഹാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച ജയിലില്‍ നിന്ന ചോദ്യം ചെയ്യാന്‍ കോടതി അനവുാദം നല്‍കി. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുക.
മന്‍സീത് അംഗമായിരുന്ന വാട്‌സ്ആപ്പ ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷെഫിന്‍ ജഹാന്‍ ഐ.എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് നേരത്തെ തന്നെ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെഫിനെ രണ്ടുവട്ടം എന്‍.ഐ.എ ചോദ്യം ചെയ്തത്.
ഐ.എസ് കേസുകളില്‍ പെട്ട മറ്റു ചില ആളുകളുമായി ഷെഫിന് ബന്ധമുണ്ടോ എന്ന കാര്യവും എന്‍.ഐ.എ പരിശോധിച്ചിരുന്നു. അവരെയും എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമാണ് കനകമല കേസില്‍ ഉള്‍പ്പെട്ട ചിലരുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന വാദം എന്‍.ഐ.എ ഉയര്‍ത്തിയത്. ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്‍.