കൊല്‍ക്കത്തയില്‍ നിന്ന് ഒമ്പത് ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്തു
Daily News
കൊല്‍ക്കത്തയില്‍ നിന്ന് ഒമ്പത് ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2017, 12:16 pm

 

പശ്ചിമബംഗാള്‍: കൊല്‍ക്കത്തയിലെ ഹോവാര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒമ്പത് ലക്ഷത്തിന്റെ കള്ളനോട്ട പിടിച്ചു. ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ദേശീയ അന്വേഷണ എജന്‍സിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നാലംഗസംഘത്തില്‍ നിന്ന് നോട്ടുകള്‍ കണ്ടെടുത്തത്. കൊല്‍ക്കത്തക്ക് സമീപമുള്ള മാള്‍ധ സ്വദേശികളായ ബര്‍ക്കത്ത് അന്‍സാരി, ഉത്പല്‍ ചൗധരി, ഫിജുല്‍ മിയ, റാബ്ജുല്‍ എന്നിവരാണ് അറസ്റ്റിലായത്.


Also Read:  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡിപ്പിച്ചത് ബൈക്കിലെത്തിയ നാലംഗസംഘം


തുടര്‍ന്ന് ഗോളാബരി പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 489 ബി, 489 സി ,120 ബി എന്നി വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എറ്റവും വലിയ ഭീക്ഷണിയായി മാറികൊണ്ടിരിക്കുന്ന കള്ളനോട്ടിന്റെ പ്രചരണം തടയാന്‍ പ്രത്യേക അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷ എജന്‍സി അറിയിച്ചു.