ഇക്കാര്യം പൊലീസിനോട് പറഞ്ഞതായും അവര്‍ വ്യക്തമാക്കി. സുഫിയാന്റെ വീട്ടില്‍ നിന്ന് നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം റെയ്ഡില്‍ അറസ്റ്റിലായ സുഫിയാന്‍ ഉള്‍പ്പെടെ ആറുപേരെ കൊല്‍ക്കത്തയില്‍ ചോദ്യം ചെയ്തു. ഇവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് ഒമ്പത് പേരെ എന്‍.ഐ.എ അല്‍ ഖ്വായ്ദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ മൂന്ന് പേരെ കേരളത്തില്‍ നിന്നാണ് പിടികൂടിയത്.
എറണാകുളം പെരുമ്പാവൂരിലും പാതാളത്തിലുമായി താമസിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് പിടികൂടിയത്. ആറ് പേരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാള്‍ സ്വദേശികളാണ്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക