റോഹിംഗ്യ മുസ്‌ലിംങ്ങളെ മടക്കി അക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
Daily News
റോഹിംഗ്യ മുസ്‌ലിംങ്ങളെ മടക്കി അക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2017, 11:57 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യ മുസ്‌ലിംങ്ങളെ മടക്കി അക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.

റോഹിംഗ്യകള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരാണെന്നും ഇവര്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇവരെ മടക്കി അയക്കാനുള്ള കാരണമായി ബോധിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ റോഹിംഗ്യകളെ മടക്കി അയക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിലപാട്.

മ്യാന്‍മറില്‍ റോഹിങ്ക്യക്കാര്‍ പരക്കെ ആക്രമണത്തിന് വിധേയരാവുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു.

3.80 ലക്ഷം റോഹിംഗ്യ മുസ്‌ലീങ്ങള്‍ ഇതിനോടകം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ആഗസ്റ്റ് 25-ന് ശേഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പലായനം ശക്തമായത്.


Also Read ആയുധശേഷിയില്‍ യു.എസിന് തുല്യമാകും; ആണവായുധപദ്ധതി എന്തുവിലകൊടുത്തും പൂര്‍ത്തിയാക്കുമെന്നും കിം ജോങ് ഉന്‍


ഇതിനിടെ അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്നും യു.എന്‍ ഹൈ കമ്മീഷണര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയില്‍ 40,000ത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പതിനാറായിരത്തിലധികം പേര്‍ക്ക് അഭയാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതാണ്.

മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഹിങ്ക്യന്‍ മുസ്ലിം വേട്ടയ്ക്ക് നിശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്രമെടുത്ത നിലപാടിനെതിരെ പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്.
മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
മ്യാന്‍മാറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിംഗ്യ മുസ്‌ലീങ്ങള്‍ കുടിയേറിയതിനെ തുടര്‍ന്ന് നേരത്തെ ബംഗ്ലാദേശ് അന്താരഷ്ട്രസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സയ്യീദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറെ കണ്ട് അഭയാര്‍ഥിപ്രശ്നം ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.