കൊച്ചി: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതികള്‍ക്കായി നിസ്സാര കാര്യങ്ങളുടെ പേരില്‍ എന്‍.എച്ച്. സ്ഥലമെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും. രാജ്യത്തിന്റെ പുരോഗതിയ്ക്ക് എന്‍.എച്ച്. വികസനം അത്യന്താപേക്ഷിതമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
എന്‍.എച്ച്-66 മായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിനെതിരെ കൊല്ലം ജില്ലയില്‍ നിന്നും ചിലര്‍ ഹരജിയുമായി രംഗത്തെത്തിയിരുന്നു. ദേശീയപാത അലൈന്‍മെന്റ് മാറ്റണമെന്നും സ്ഥലമേറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.