ചെന്നൈ: സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്‍.ജി.കെയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നന്ദ ഗോപാല കുമാരന്‍ എന്ന ടൈറ്റില്‍ റോളില്‍ ആണ് സുര്യ എത്തുന്നത്.
രാകുല്‍ പ്രീതും സായി പല്ലവിയും നായികമാരായി എത്തുന്ന ചിത്രത്തില്‍ ജഗപതിബാബുവും പ്രധാനവേഷത്തില്‍ എത്തുന്നു. എസ്.ആര്‍ പ്രകാശ്ബാബുവിന്റെയും എസ്.ആര്‍ പ്രഭുവിന്റെയും ഡ്രീം വാരിയര്‍ പിക്ചര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രം മെയ് 31 ന് തിയേറ്ററുകളില്‍ എത്തും.