| Saturday, 12th October 2013, 12:19 pm

കാതിക്കൂടം നീറ്റാ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: ##കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ജീവനക്കാര്‍ക്ക് അവധി നല്‍കിയതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ നാല് മാസമായി കമ്പനിയുടെ പ്രവര്‍ത്തനം ഭാഗികമായിട്ടായിരുന്നു നടന്നിരുന്നത്.

ജലവിതരണം തടസ്സപ്പെട്ടതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കമ്പനിയുടെ മാലിന്യപൈപ്പ് സമരക്കാര്‍ തകര്‍ത്തിരുന്നു. കമ്പനിയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഉയര്‍ത്തി വര്‍ഷങ്ങളായി പ്രദേശവാസികള്‍ സമരം നടത്തിവരികയായിരുന്നു.

കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കാതിക്കുടത്ത് എത്തിയിരുന്നു.

നീറ്റ ജലാറ്റിന്‍ കമ്പനി പുറന്തള്ളുന്നത് മാരക വിഷമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഏറെ അപകടരമായ ലെഡ്ഡിന്റേയും കാഡ്മിയത്തിന്റേയും നിക്കലിന്റേയും അംശങ്ങളാണ് കമ്പനി പുറന്തള്ളുന്നത്.

We use cookies to give you the best possible experience. Learn more