മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടം; കാണാതായവരില്‍ മൂന്ന് മലയാളികളും
Helicopter Crash
മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടം; കാണാതായവരില്‍ മൂന്ന് മലയാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2018, 4:26 pm

മുംബൈ: മുംബൈയില്‍ തകര്‍ന്ന് വീണ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (O.N.G.C) ഹെലിക്കോപ്റ്ററില്‍ ഏഴുപേരില്‍ മൂന്ന് പേര്‍ മലയാളികളും. ഒ.എന്‍.ജി.സിയുടെ ഡെപ്യൂട്ടി മാനേജര്‍മാര്‍ ആയ വി.കെ ബാബു, ജോസ് ആന്റണി, പി.എന്‍ ശ്രീനിവാസന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട് കാണാതായ മലയാളികള്‍

അഞ്ച് ഒ.എന്‍.ജി.സി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ജുഹുവില്‍ നിന്ന് രാവിലെ 10.20 പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ദഹാനുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്.

രാവിലെ 10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എ.എസ് 365 എന്‍3 ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടമാവുകയായിരുന്നു.

തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരിച്ചിലിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് തകര്‍ന്നിടത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ ലഭിച്ചതായി കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. തിരച്ചില്‍ തുടരുകയാണ്.