ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; വിജി സമരം അവസാനിപ്പിച്ചു
Neyyattinkara Murder
ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; വിജി സമരം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2018, 5:29 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസുകാരന്‍ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിജിയ്ക്ക് ജോലി നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്‍ മേലാണ് വിജി സമരം അവസാനിപ്പിച്ചത്.

നേരത്തെ സി.എസ്.ഐ സഭാ നേതൃത്വം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിക്ക് ജോലി നല്‍കാമെന്ന്  ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിജി സമരം അവസാനിപ്പിച്ചത്.

ALSO READ: വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ലെന്ന് അന്വേഷണ കമ്മീഷന്‍; ഉമ്മന്‍ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ്

22 ദിവസമായി വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുകയായിരുന്നു.

നവംബര്‍ അഞ്ചിനാണ് സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്. നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ വാക്കുതര്‍ക്കത്തിനിടെ വാഹനത്തിന് മുന്നിലേക്ക് സനലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

WATCH THIS VIDEO: