നെയ്യാറ്റിന്‍കര കൊലപാതകം; സനല്‍കുമാറിന്റെ ഭാര്യ ഉപവാസം അവസാനിപ്പിച്ചു
Neyyattinkara Murder
നെയ്യാറ്റിന്‍കര കൊലപാതകം; സനല്‍കുമാറിന്റെ ഭാര്യ ഉപവാസം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 11:09 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സനല്‍കുമാറിന്റെ ഭാര്യ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു. ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു.

അതേസമയം പൊലീസ് സംരക്ഷണയിലാണ് ഹരികുമാര്‍ ഒളിവില്‍ താമസിച്ചതെന്ന് സനല്‍കുമാറിന്റെ കുടുംബം ആരോപിച്ചു. കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.

ALSO READ: ചെയ്ത പ്രവൃത്തിയുടെ ഫലമാണ് അയാള്‍ അനുഭവിച്ചത്; ഹരികുമാറിന്റെ ആത്മഹത്യയോട് പ്രതികരിച്ച് സനല്‍കുമാറിന്റെ സുഹൃത്ത്

എല്ലാം ദൈവത്തിന്റെ വിധിയാണെന്നും അത് നടപ്പിലായെന്നുമായിരുന്നു ഹരികുമാറിന്റെ ആത്മഹത്യയില്‍ വിജിയുടെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

അല്‍പ്പസമയം മുന്‍പായിരുന്നു ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തത്. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

തുടര്‍നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.

ALSO READ: ഹരികുമാറിന്റെ ആത്മഹത്യ നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.

സനല്‍കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു.

കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമായിരുന്നു അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

WATCH THIS VIDEO: