തിരുവനന്തപുരം: വീടും സ്ഥലവും തങ്ങള്‍ക്ക് നഷ്ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമാണെന്നും നെയ്യാറ്റികരയില്‍ വീട് ഒഴിപ്പിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരണപ്പെട്ട രാജന്‍- അമ്പിളി ദമ്പതികളുടെ മകനായ രാഹുല്‍.
ഞങ്ങളുടെ വീടും സ്ഥലവും ഞങ്ങള്‍ക്ക് നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ വാക്കുകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്.
മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും ഇഷ്ടവുമാണ് പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രി.
ഇവിടെ നടന്ന അനീതിക്കെതിരെ നടപടിയുണ്ടാവുമെന്നും കുറ്റക്കാരായവരെ മുഖ്യമന്ത്രി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.
ഞങ്ങളുടെ പഠനവും ജീവിതവും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് ഈ കൊലപാതകത്തിന് പിന്നിലെ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
രാജന്‍ – അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക് വീടും സ്ഥലവും നഷ്ടപരിഹാര തുകയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. വീടും സ്ഥലവും രണ്ട് കുട്ടികള്‍ക്കും അഞ്ച് ലക്ഷം രൂപ വീതവുമാണ് നല്‍കുക.
ഇളയ കുട്ടി രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പൊലീസും കമ്മീഷനും എത്തിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേര്‍ത്ത് പിടിച്ച് രാജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ പൊലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക