നാല് കളികളിലായി 360 മിനിറ്റ്; നെയ്മര്‍ വീണുകിടന്നത് 14 മിനിറ്റ്!
2018 fifa world cup
നാല് കളികളിലായി 360 മിനിറ്റ്; നെയ്മര്‍ വീണുകിടന്നത് 14 മിനിറ്റ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th July 2018, 7:30 pm

സോച്ചി: ലോകകപ്പിലെ ഇതുവരെയുള്ള ബ്രസീലിന്റെ കളികളില്‍ സൂപ്പര്‍താരം നെയ്മര്‍ വീണുകിടന്നത് 14 മിനിറ്റ്. പെനാല്‍റ്റിയ്ക്കും ഫ്രീകിക്കിനുമായി താരം ഗ്രൗണ്ടില്‍ വീഴുന്നത് ചര്‍ച്ചയാകുന്നതിനിടെയാണ് നെയ്മര്‍ വീണുകിടന്ന് ഗ്രൗണ്ടില്‍ ചിലവഴിച്ച സമയം പുറത്ത് വരുന്നത്.

ലോകകപ്പില്‍ ഇതുവരെ നാല് കളികളാണ് ബ്രസീല്‍ പൂര്‍ത്തിയാക്കിയത്. ഇഞ്ച്വറി ടൈം കൂടാതെ നാല് കളികളിലായി 360 മിനിറ്റാണ് ബ്രസീല്‍ കളിച്ചത്. ശരാശരി ഒരു കളിയില്‍ മൂന്ന് മിനിറ്റാണ് ബ്രസീല്‍ സൂപ്പര്‍താരം വീണുകിടക്കുന്നത്.

ALSO READ: നെയ്മര്‍ അഭിനേതാവല്ല മികച്ച താരമാണ്; റൊമേലു ലുക്കാക്കു

ഇതുവരെ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരവും നെയ്മറാണ്. 23 തവണയാണ് നെയ്മര്‍ ഈ ലോകകപ്പില്‍ ഫൗള്‍ ചെയ്യപ്പെട്ടത്.

അതേസമയം, താരത്തിന് പിന്തുണയുമായി ബ്രസീല്‍ മുന്‍താരം റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.

ALSO READ: ബെല്‍ജിയത്തിനെതിരെ മാഴ്‌സലോ കളിക്കുമോ; ടിറ്റെയുടെ ടീം സിലക്ഷന്‍ ഇങ്ങനെ

വിമര്‍ശനത്തിനിടയിലും മികച്ച കളിയാണ് നെയ്മര്‍ പുറത്തെടുക്കുന്നത്. ഇതിനോടകം രണ്ട് ഗോള്‍ നേടിക്കഴിഞ്ഞ താരം സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും മിടുക്ക് കാണിക്കുന്നു.

ഇന്ന് രാത്രി 11.30 ന് ബെല്‍ജിയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നുണ്ട്.

WATCH THIS VIDEO: