പാരീസ്: ലോകകപ്പ് മത്സരങ്ങളില്‍ ഒരുപാട് വേദന അനുഭവിച്ചെന്നും ചില സമയങ്ങളില്‍ ഓവര്‍ ആക്ട് ചെയ്തിരുന്നെന്നും പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ഇനിമുതല്‍ പുതിയ മനുഷ്യനായിരിക്കുമെന്നും താരം വ്യക്തമാക്കി.
” ഞാന്‍ മൈതാനത്ത് ഒരുപാട് അനുഭവിച്ചു. ചിലപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നത് ഓവറായിട്ടായിരിക്കും. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന് പലര്‍ക്കും അറിയില്ല.”
ALSO READ: ആരാധകരെ വിസ്മയിപ്പിച്ച് ഷാക്കിരിയുടെ ബൈസിക്കിള്‍ ഗോള്‍; യുണൈറ്റഡിനെ തറപറ്റിച്ച് ലിവര്‍പൂള്‍ – വീഡിയോ
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് ഞാന്‍ വിജയങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരിക്കാം. എന്നാല്‍ സത്യമതല്ല, നിങ്ങളെക്കൂടി നിരാശരാക്കേണ്ടതില്ല എന്നതാണ് അപ്പോള്‍ ഞാന്‍ കരുതുന്നത്- നെയ്മര്‍ പറയുന്നു.
താന്‍ വിനയമില്ലാതെ പെരുമാറുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ പോക്കിരിയായ കുട്ടിയാണെന്നല്ല. തന്റെ ഉള്ളിലെ നിരാശയെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ പരാജയപ്പെടുന്നു എന്നാണന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
Eu caí. Mas só quem cai, pode se levantar. Você pode continuar jogando pedra. Ou pode jogar essas pedras fora e me ajudar a ficar de pé. Porque quando eu fico de pé, parça, o Brasil inteiro levanta comigo.#umnovohomemtododia
Assista o vídeo na íntegra: https://t.co/GKvLfqOIbB pic.twitter.com/3EFBx68zL8
— Neymar Jr (@neymarjr) July 30, 2018
ഒരുപക്ഷെ എന്റെയുള്ളില്‍ പോക്കിരിയായ അല്ലെങ്കില്‍ വികൃതിയായ ഒരു കുട്ടിയുണ്ടായിരിക്കാം. അതിനെ എന്റെ ഉള്ളില്‍ തന്നെ തളച്ചിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൈതാനത്ത് പ്രകടപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും പുതിയ മനുഷ്യനാകാന്‍ ശ്രമിക്കുകയാണെന്നും നെയ്മര്‍ വ്യക്തമാക്കി. നിങ്ങള്‍ക്കെന്നെ കല്ലെറിയാം എറിയാതെയിരിക്കാം-നെയ്മര്‍ പറയുന്നു.
നേരത്തെ റഷ്യന്‍ ലോകകപ്പില്‍ മൈതാനത്തിലെ നെയ്മറിന്റെ വീഴ്ചകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കപ്പ് ഫേവറിറ്റുകളായെത്തിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെടുകയായിരുന്നു.
WATCH THIS VIDEO: