റിയോ: മെസ്സിയുമായിള്ള തന്റെ ബന്ധം മികച്ചതാണെങ്കിലും കോപ്പ അമേരിക്ക ഫൈനലില്‍ ഇറങ്ങുമ്പോള്‍ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്ന് ബ്രസീല്‍ താരം നെയ്മര്‍. ബ്രസീൽ ടീം ഫൈനലില്‍ വിജയിക്കുമെന്നും നെയ്മര്‍ പറഞ്ഞു.
‘താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് മെസ്സി. തന്റെ ഏറ്റവും വലിയ സുഹൃത്തുമാണ് മെസ്സി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഇരുവരും ഫൈനലില്‍ ആണ്. ഇവിടെ സൗഹൃദമില്ല. രണ്ട് പേരും പരസ്പരം എതിരാളികളാണ്. ഇരുവര്‍ക്കും പരസ്പരം ബഹുമാനം ഉണ്ടാകും എങ്കിലും ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ ആകൂ,’ നെയ്മര്‍ പറഞ്ഞു.
കൊളംബിയയും അര്‍ജന്റീനയും തമ്മിലുള്ള സെമി ഫൈനലിന് മുമ്പ് ഫൈനലില്‍ അര്‍ജന്റീനക്കായി കാത്തിരിക്കുകയാണെന്ന് നെയ്മര്‍ പറഞ്ഞിരുന്നു. ബാഴസലോണക്ക് വേണ്ടി ഒരുമിച്ച് കളിച്ച സമയത്ത് മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം വലിയ വാര്‍ത്തയായിരുന്നു.
പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ലൂകാസ് പാക്വേറ്റയാണ് ലക്ഷ്യം കണ്ടത്.
സെമിയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റിയില്‍ പിറന്ന ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിയത്.
നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോപ്പയില്‍ ബ്രസീല്‍ അര്‍ജന്റീന സ്വപ്ന ഫൈനല്‍ നടക്കുന്നത്. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.
ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം ബ്രസിലിനൊപ്പമായാരുന്നു. എന്നാല്‍ തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താണ് മെസ്സി ഇറങ്ങുന്നത്. ഞായറാഴ്ച രാവിലെ 5.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Neymar puts Messi friendship ‘on the line’ in Copa America final between Brazil and Argentina