നസ്‌ലിനും മാത്യുവും ഇനി പാന്‍ ഇന്ത്യനുമായി തിയേറ്ററുകളിലേക്ക്; നെയ്മര്‍ റിലീസ് ഡേറ്റ്
Film News
നസ്‌ലിനും മാത്യുവും ഇനി പാന്‍ ഇന്ത്യനുമായി തിയേറ്ററുകളിലേക്ക്; നെയ്മര്‍ റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th April 2023, 11:26 am

ജോ ആന്‍ഡ് ജോയ്ക്ക് ശേഷം നസ്‌ലിന്‍, മാത്യു തോമസ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന നെയ്മര്‍ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും.

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന നെയ്മര്‍ നവാഗതനായ സുധി മാഡിസനാണ് സംവിധാനം ചെയ്യുന്നത്. സുധി തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഫാമിലി എന്റര്‍ടയ്ന്‍മെന്റ് ചിത്രമായ നെയ്മറില്‍ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. സംഗീതം- ഷാന്‍ റഹ്‌മാന്‍, ഛായാഗ്രഹണം- ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്‍, കല- നിമേഷ് എം. താനൂര്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി ലാംഗ്വേജിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Content Highlight: neymar movie release date