| Sunday, 14th August 2022, 7:03 pm

'അവന്‍ ടീമിന്റെ ഉടമയാകുകയാണ്, നെയ്മറുള്ള ഒരു ടീമും അങ്ങനെ ചെയ്യില്ല'; പി.എസ്.ജി സൂപ്പര്‍താരത്തിനെതിരെയുള്ള ആരാധകന്റെ പോസ്റ്റിന് ലൈക്കടിച്ച് നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ പി.എസ്.ജി അവരുടെ തേരോട്ടം തുടരുകയാണ്. രണ്ടാം മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ രണ്ട് ഗോളിനെതെതിരെ അഞ്ച് ഗോള്‍ നേടിയായിരുന്നു പി.എസ്.ജി വിജയിച്ചത്. ഇരട്ട ഗോള്‍ നേടിയ നെയ്മറായിരുന്നു പി.എസ്.ജി നിരയില്‍ തിളങ്ങിയത്.

ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന എംബാപെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങിയരുന്നു. ഒരു ഗോള്‍ നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെ മിസ് ആക്കിയിരുന്നു.

23ആം മിനുട്ടിലായിരുന്നു എംബപെക്ക് പി.എസ്.ജിയെ മുന്നിലെത്തിക്കാന്‍ ഒരു അവസരം ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് 39ആം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെയായിരുന്നു പി.എസ്.ജി മുന്നിലെത്തിയത്. 43ാം മിനുട്ടില്‍ പി.എസ്.ജിക്ക് വീണ്ടും പെനാള്‍ട്ടി ലഭിച്ചിരുന്നു. ഇത്തവണ നെയ്മര്‍ ആണ് കിക്ക് എടുക്കുകയും ഗോള്‍ നേടുകയും ചെയ്തത്.

നെയ്മറര്‍ ടീമിലുണ്ടായിട്ടും പി.എസ്.ജിയുടെ പെനാള്‍ട്ടിക്കുള്ള ആദ്യ ഓപ്ഷന്‍ എംബാപെ ആയിരിക്കുമെന്നുറപ്പിക്കുന്നതായിരുന്നു ഈ മത്സരം. എംബാപെയായിരിക്കും പെനാല്‍ട്ടി അടിക്കാനുള്ള ആദ്യ ഓപ്ഷനെന്ന് പി.എസ്.ജി കോച്ചും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല.

വിഷയത്തെ സംബന്ധിച്ച് ഒരുപാട് ആരാധകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു ആരാധകന്റെ ട്വീറ്റിന് നെയ്മര്‍ ലൈക്കടിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

‘ഇപ്പോള്‍ ഇത് ഔദ്യോഗികമായിരിക്കുന്നു, പി.എസ്.ജിയില്‍ പെനാല്‍ട്ടി എടുക്കുന്നത് എംബാപ്പെയാണ്. വ്യക്തമായും, ഇത് കരാറിന്റെ കാര്യമാണ്, കാരണം നെയ്മര്‍ ഉള്ള ലോകത്തെ ഒരു ക്ലബ്ബിലും അദ്ദേഹം പെനാള്‍ട്ടി എടുക്കാന്‍ രണ്ടാം സ്ഥാനക്കാരനാകില്ല. ഇത് കരാര്‍ കാരണമാണെന്ന് തോന്നുന്നു. എംബാപ്പെയാണ് പി.എസ്.ജിയുടെ ഉടമ,’ എന്ന ആരാധകന്റെ ട്വീറ്റിനാണ് നെയ്മര്‍ ലൈക്കടിച്ചത്.

ഇതോടെ സംഭവം വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ഒരു ക്ലബ്ബില്‍ ഒരുപാട് സൂപ്പര്‍താരങ്ങള്‍ കളിക്കുമ്പോള്‍ സ്വര ചേര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്.

ഈ സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ എംബാപെയെ നിലനില്‍ത്തിയത് ഒരുപാട് ഓഫറുകള്‍ കൊടുത്താണ്. അതില്‍ ക്ലബ്ബില്‍ തീരുമാനമെടുക്കാനുള്ള അധികാരവും കൊടുത്തിരുന്നു. ഇത് അദ്ദേഹം ദുരുപയോഗം ചെയ്യുമെന്നാണ് ആരാധകരുടെ വാദം.

എന്തായാലും യു.സി.എല്‍ ലക്ഷ്യമിട്ടിറങ്ങുന്ന പി.സ്.ജിക്ക് സൂപ്പര്‍താരങ്ങളുടെ സ്വരചേര്‍ച്ച ടീമിന്റെ നല്ലതിനായിരിക്കില്ല.

Content Highlights: Neymar liked a post criticizing Mbape

Latest Stories

We use cookies to give you the best possible experience. Learn more