നെയ്മര്‍ റയലില്‍ ചേര്‍ന്നാല്‍ തിരിച്ചടിയാവുമെന്ന് മെസ്സി
Football
നെയ്മര്‍ റയലില്‍ ചേര്‍ന്നാല്‍ തിരിച്ചടിയാവുമെന്ന് മെസ്സി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th May 2018, 2:00 pm

നെയ്മര്‍ പി.എസ്.ജി വിട്ട് റയലില്‍ ചേര്‍ന്നാല്‍ ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ലയണല്‍ മെസ്സി. അര്‍ജന്റീനന്‍ മാധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക മെസ്സി പ്രകടിപ്പിച്ചത്.

“”ബാഴ്‌സയില്‍ അദ്ദേഹം ചാമ്പ്യന്‍സ് ലീഗും ലാ ലീഗ കിരീടങ്ങളുമെല്ലാം നേടി, എല്ലാവര്‍ക്കുമുള്ള വലിയ തിരിച്ചടിയായിരിക്കും ഇത്. ഫുട്‌ബോളറെന്ന നിലയില്‍ റയലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തീരുമാനമായിരിക്കുമത്” മെസ്സി പറയുന്നു.

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ജഴ്‌സി കൈമാറിയതിന് ഓസിലിനും മറ്റ് താരങ്ങള്‍ക്കുമെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

200 മില്ല്യണ്‍ പൗണ്ടിന്റെ കരാറില്‍ നെയ്മര്‍ കഴിഞ്ഞ വര്‍ഷമാണ് ബാഴ്‌സ വിട്ട് പി.എസ്.ജിയിലെത്തിയത്. നാലു വര്‍ഷമാണ് നെയ്മറും മെസ്സിയും ഒരുമിച്ച് ബാഴ്‌സയില്‍ കളിച്ചിരുന്നത്. റയലിലേക്ക് ചേക്കേറുന്നതായുള്ള വാര്‍ത്തകള്‍ തന്നെ അലോസരപ്പെടുത്തുന്നതായി നെയ്മര്‍ പറഞ്ഞിരുന്നു. അതേ സമയം റിപ്പോര്‍ട്ടുകളെ അദ്ദേഹം നിഷേധിച്ചിരുന്നില്ല.

അഭിമുഖത്തില്‍ താന്‍ ബാഴ്‌സ വിട്ടുപോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു. മറ്റേത് ക്ലബ്ബിലും താനിതിലും മെച്ചപ്പെട്ടതാവുമെന്ന് കരുതുന്നില്ലെന്നും ലോകത്തെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സയെന്നും മെസ്സി പറഞ്ഞു.