ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തി. സൗദി സൂപ്പര്‍ ലീഗില്‍ അല്‍ ഹിലാലിന് വേണ്ടിയായിരുന്നു താരം ഒരു വര്‍ഷത്തെ കരാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ പരിക്ക് മൂലം നെയ്മറിന് കളത്തിലിറങ്ങാന്‍ സാധിച്ചില്ലായിരുന്നു.
എ.സി.എല്‍ പരിക്ക് കാരണം നവംബര്‍ മുതല്‍ കളിക്കാത്ത സ്റ്റാര്‍ ഫോര്‍വേഡ് സാന്റോസിനായി കളത്തിലിറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.
‘ഫുട്‌ബോളിന്റെ യുക്തിക്ക് അതീതമായ ചില തീരുമാനങ്ങളുണ്ട്, ചിലത് സ്വാധീനം ചെലുത്തുന്നു. ഞാന്‍ തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ടായപ്പോള്‍ ജനുവരിയുടെ തുടക്കത്തില്‍ സാന്റോസിലേക്ക് മടങ്ങുകയോ പോകുന്നത് ഞാന്‍ സങ്കല്‍പ്പിച്ചത് പോലുമില്ല,
Eu vou, mas eu volto. #ThePrinceIsBack pic.twitter.com/2uTxDgYk1M
— Santos FC (@SantosFC) January 31, 2025
അല്‍ ഹിലാലില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു, എന്റെ കുടുംബം അവിടെ വളരെ സന്തോഷമാണ്, എനിക്ക് തുടര്‍ന്ന് കളിക്കാനുള്ള ആഗ്രഹം നിറഞ്ഞിരുന്നു. എന്നാല്‍ പരിശീലനത്തിനിടയില്‍ എനിക്ക് മറ്റൊരു തീരുമാനം എടുക്കേണ്ടി വന്നു, മടങ്ങിവരാനുള്ള അവസരം വന്നു, ഞാന്‍ രണ്ടുതവണ ചിന്തിച്ചില്ല, നെയ്മര്‍ പറഞ്ഞു.
O Neymar tá de volta na Baixada. O Neymar tá de volta no Santos! ⚪️⚫️ #ThePrinceIsBack pic.twitter.com/taEBkQ79bA
— Santos FC (@SantosFC) February 1, 2025
നെയ്മര്‍ ജൂനിയര്‍ 2009ലാണ് സാന്റോസ് എഫ്.സിയില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായി മാറന്‍ നെയ്മര്‍ സാധിച്ചു. 225 മത്സരങ്ങളില്‍ നിന്ന് 136 ഗോളുകളും നേടിയാണ് തരം ബാഴ്സലോണയിലേക്ക് കുതിച്ചത്.
ബാഴ്‌സയില്‍ 186 മത്സരത്തില്‍ നിന്ന് 105 ഗോള്‍ നേടാന്‍ നെയ്മറിന് സാധിച്ചു.പി.എസ്.ജിയില്‍ 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും താരം സ്വന്തമാക്കിയിരുന്നു. നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ 439 ഗോളുകളും 279 അസിസ്റ്റുകളും നേടാന്‍ നെയ്മറിന് സാധിച്ചു.
Content Highlight: Neymar J.R Return to Santos