ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നെയ്മർ; വിവാദ പരാമർശവുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ
football news
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നെയ്മർ; വിവാദ പരാമർശവുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th January 2023, 4:27 pm

തിങ്കളാഴ്ച റെന്നിസിനെതിരെ നടന്ന മത്സരത്തിൽ പി.എസ്.ജിക്ക് എതിരില്ലാത്ത ഒരു ഗോളിന് പാരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മെസി, നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങൾ അടങ്ങിയ പി.എസ്. ജിയുടെ മുന്നേറ്റ നിരയെ അനങ്ങാൻ സമ്മതിക്കാതെ പ്രതിരോധത്തിൽ കുടുക്കിയാണ് റെന്നിസ് മത്സരം വിജയിച്ചത്.

മത്സരം 65 പിന്നിട്ടപ്പോൾ റെന്നെസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തിൽ പരാജയപ്പെട്ടത്.

മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചുവരുമെന്ന തോന്നൽ ആരാധകരിലെത്തിക്കാൻ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. മത്സരത്തിൽ ആകെ ഒരു ഓൺ ഗോൾ ടാർഗറ്റ് മാത്രമേ എടുക്കാൻ പി. എസ്.ജിക്കായുള്ളൂ.

കൂടാതെ മെസി നൽകിയ മികച്ച ഒരു അസിസ്റ്റ് എംബാപ്പെ നഷ്‌ടപ്പെടുത്തി കളയുകയും ചെയ്തു.
എന്നാലിപ്പോൾ ലോകകപ്പിന് മുമ്പുള്ള തന്റെ ഫോം വീണ്ടെടുക്കാൻ പറ്റാത്ത നെയ്മറെ പരിഹസിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്പോർട്സ് മാധ്യമ പ്രവർത്തകനായ ഡാനിയൽ റയോലോ.

“ഒരു മികച്ച ഹാഫ് സീസൺ കഴിഞ്ഞ ശേഷം നെയ്മർ പി.എസ്.ജി ആരാധകരെ കളിയാക്കുമ്പോലെയാണ് എനിക്ക് തോന്നുന്നത്. കാരണം ലോകകപ്പിനായി നെയ്മർ നന്നായി തയ്യാറെടുത്തിരുന്നു. റിക്രൂട്ട്മെന്റ്, പ്രതിഫലം, ട്രാൻസ്ഫർ തുടങ്ങി ഏത് അളവുകോൽ വെച്ച് പരിശോധിച്ചാലും നെയ്മർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്ന് പറയേണ്ടി വരും,’ ഡാനിയൽ റയോലോ പറഞ്ഞു.

ആർ.എം.സി ഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് റയോലോ നെയ്മറെക്കുറിച്ചുള്ള തന്റെ പ്രതികരണം തുറന്ന് പറഞ്ഞത്.

ലോകകപ്പിന് മുമ്പുള്ള മത്സരങ്ങളിൽ നിന്നായി പി.എസ്.ജിക്ക് വേണ്ടി 15 ഗോളുകളും 12 അസിസ്റ്റുകളും നെയ്മർ നേടിയിരുന്നു.2017ൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ നിന്നും 222 മില്യൺ യൂറോക്കാണ് നെയ്മറെ പി.എസ്.ജി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

167 മത്സരങ്ങൾ പി.എസ്.ജിക്കായി കളിച്ച നെയ്മർ ഇതുവരെ 115 ഗോളുകളും 73 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ക്ലബ്ബിനായി നേടിയത്.

അതേസമയം നെയ്മർ പി.എസ്.ജി വിടുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ സംഭവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകൾ ഇതുവരെക്കും പുറത്ത് വന്നിട്ടില്ല.

 

Content Highlights:Neymar is the biggest loser in football history;said famous sports journalist