Football
ബാഴ്‌സയിലേക്കില്ല; നെയ്മര്‍ പി.എസ്.ജിയില്‍ തുടരും
സ്പോര്‍ട്സ് ഡെസ്‌ക്
2021 May 08, 02:16 pm
Saturday, 8th May 2021, 7:46 pm

പാരീസ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ തുടരും. 2025 വരെ പി.എസ്.ജിയില്‍ തുടരാന്‍ നെയ്മര്‍ കരാര്‍ ഒപ്പിട്ടു.

ഇതോടെ താരം ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമമായി.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ പി.എസ്.ജി ചാംപ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാര്‍. ക്ലബില്‍ സന്തോഷവാനാണെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി സെമിയില്‍ പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പി.എസ്.ജി.

നേരത്തെ ജുവാല്‍ ലാപോര്‍ട്ട ബാഴ്സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ നെയ്മര്‍ പി.എസ്.ജി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ 222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സ വിട്ട് നെയ്മര്‍ പി.എസ്.ജിയിലെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Neymar extends PSG contract through 2025