യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കന്നി കിരീട പ്രതീക്ഷയുമായിറങ്ങിയ ക്ലബ്ബിന് തങ്ങളുടെ മോഹം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത മികവിലാണ് പി.എസ്.ജിയിപ്പോള്‍.
ക്ലബ്ബില്‍ തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി മുന്നേറുന്ന ക്ലബ്ബിന് ഭീഷണിയാവുന്ന ഘടകങ്ങള്‍ ക്ലബ്ബിലെ പ്രശ്‌നങ്ങളും താരങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ്.
കൂടാതെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാന്‍ കാത്തിരിക്കുന്ന താരങ്ങളുടെ നീണ്ട നിരയും ഫ്രഞ്ച് ക്ലബ്ബിന് തലവേദനയാകുന്നുണ്ട്. മെസി, എംബാപ്പെ, നെയ്മര്‍ തുടങ്ങിയ മുതലായ താരങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ എംബാപ്പെയെയും മെസിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് പി.എസ്.ജി ആസൂത്രണം ചെയ്യുന്നത്. കളി മികവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും താരത്തിന്റെ ജീവിത ശൈലിയും ക്ലബ്ബിലെ അച്ചടക്കമില്ലായ്മയും തുടരെ സംഭവിക്കുന്ന പരിക്കുകളുമാണ് നെയ്മറിന് തിരിച്ചടിയായത്.
അതേസമയം, പി.എസ്.ജിയില്‍ നിലവില്‍ 2027 വരെയാണ് താരത്തിന് കോണ്ട്രാക്ട് ഉള്ളത്. താരം ഇപ്പോള്‍ ക്ലബ്ബ് വിടാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രവുമല്ല പി.എസ്.ജിയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് കാരം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതുകൊണ്ട് 2027ല്‍ കരാര്‍ പൂര്‍ത്തിയാകുന്നത് വരെ താരം പി.എസ്.ജിയില്‍ തുടരും. ശേഷം പാരീസില്‍ തന്നെ തുടരാനാണ് നെയ്മറിന്റെ പദ്ധതി.
2017ല്‍ റെക്കോഡ് തുകയായ 222 മില്യണ്‍ മുടക്കിയാണ് നെയ്മറിനെ പാരിസ് ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പി.എസ്.ജിക്കായി ഇതുവരെ 173 മത്സരങ്ങളില്‍ നിന്നും 118 ഗോളുകളും 77 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ക്ലബ്ബ് സ്വന്തമാക്കിയത്.
Content Highlights: Neymar ends his career in PSG