റിയാദിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പി.എസ്.ജി-സൗദി ഓൾ സ്റ്റാർ മത്സരം ലോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മെസിയും റൊണാൾഡോയും മുഖാമുഖം വന്ന മത്സരമായിരുന്നു ഇത്.
കൂടാതെ ഏറെ നാളുകൾക്ക് ശേഷം മെസി, റൊണാൾഡോ, എംബാപ്പെ മുതലായ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും പി.എസ്.ജി നേടിയ അഞ്ചിനെതിരെ നാല് ഗോളുകൾ തിരിച്ചടിക്കാൻ സൗദി ഓൾ സ്റ്റാർസിന് സാധിച്ചിരുന്നു. കൂടാതെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ സൗദി ഓൾ സ്റ്റാർസ്, പി.എസ്.ജിയെ തകർക്കുമെന്ന നില വരെ ഉണ്ടായിരുന്നു.
മത്സരത്തിൽ മികച്ച പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുത്തത്. രണ്ട് ഗോളുകളാണ് താരം മത്സരത്തിൽ സ്വന്തമാക്കിയത്. കൂടാതെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും റൊണാൾഡോയായിരുന്നു.
എന്നാലിപ്പോൾ മത്സരത്തിൽ പി.എസ്.ജിക്ക് വീണു കിട്ടിയ ഒരു പെനാൽട്ടിയെടുക്കാനായി നെയ്മർ മെസിയോട് അനുവാദം ചോദിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണിപ്പോൾ.
പെനാൽട്ടി താൻ എടുക്കട്ടെ എന്ന് മെസിയോട് സമ്മതം ചോദിച്ച ശേഷമാണ് നെയ്മർ പി.എസ്.ജിക്ക് അനുകൂലമായ പെനാൽട്ടി കിക്കെടുത്തത്. എന്നാൽ സൗദി ഓൾ സ്റ്റാർസ് ഗോൾ കീപ്പറായ മൊഹമ്മദ് അൽ ഒവൈസ് നെയ്മറുടെ ഷോട്ട് തടയുകയായിരുന്നു.
നെയ്മറുടെ ഷോട്ട് തടഞ്ഞതിനപ്പുറം മികച്ച പ്രകടനമാണ് ഒവൈസ് സൗദി ഓൾ സ്റ്റാർസിനായി കാഴ്ച വെച്ചത്. ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ എംബാപ്പെ തൊടുത്ത ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകൾ ഒവൈസ് തടഞ്ഞിരുന്നു.
Neymar asking Leo if he wants to take the penalty but Messi refusing it and letting Ney take it. 🇦🇷❤️🇧🇷pic.twitter.com/IH72ioAx1r
— PSG Report (@PSG_Report) January 19, 2023
അതേസമയം ലീഗ് വണ്ണിലെ അടുത്ത മത്സരത്തിൽ റെയിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ലീഗിലെ ആദ്യ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളയ്ക്കാൻ റെയിംസിന് സാധിച്ചിരുന്നു.
Content Highlights:Neymar asked Messi for permission to take the penalty; The video has gone viral on social media