ലീഗ് വണ്ണിലെ ആവേശകരമായ മത്സരത്തിൽ വൻ തിരിച്ചടിയാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ക്ക് ജിക്ക് റെന്നെസിനോട് ഏറ്റു വാങ്ങേണ്ടി വന്നത്.
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള റെന്നെസ് നിലവിലെ ടേബിൾ ടോപ്പർമാരായ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.
മെസിയും, നെയ്മറും, എംബാപ്പെയും മത്സരക്കാനിറങ്ങിയ കളിയിൽ ഏറ്റുവാങ്ങേണ്ടി വന്ന ഈ പരാജയം വലിയ നിരാശയാണ് പി.എസ്.ജി ക്യാമ്പിൽ ഉണ്ടാക്കിയത്.
മത്സരം 65 പിന്നിട്ടപ്പോൾ റെന്നെസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തിൽ പരാജയപ്പെട്ടത്.
മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന തോന്നൽ ആരാധകരിലെത്തിക്കാൻ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല.
മത്സരത്തിൽ ആകെ ഒരു ഓൺ ഗോൾ ടാർഗറ്റ് മാത്രമേ എടുക്കാൻ പി. എസ്.ജിക്കായുള്ളൂ.
കൂടാതെ മെസി നൽകിയ മികച്ച ഒരു അസിസ്റ്റ് എംബാപ്പെ നഷ്‌ടപ്പെടുത്തി കളയുകയും ചെയ്തു. ഇതോടെ 2018ന് ശേഷം റെന്നെസിനോട് വിജയിക്കാൻ സാധിക്കാത്ത ടീം എന്ന നാണക്കേട് പി.എസ്. ജിയുടെ പേരിൽ തുടരും.
എന്നാൽ മത്സരം പരാജയപ്പെട്ടതിന് കാരണം മെസിക്കും നെയ്മർക്കും നന്നായി കളിക്കാൻ സാധിക്കാതിരുന്നത് മൂലമാണെന്നും അതിന് വ്യക്തമായ കാരണമുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ.
“നെയ്മറെയും, മെസിയേയും പറ്റി ഞങ്ങൾക്ക് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു. പക്ഷെ ചില സാഹചര്യങ്ങളിൽ അത് വർക്ക് ആകണമെന്നില്ല. അപ്പോൾ പെട്ടെന്ന് നമുക്ക് പ്ലാനിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. അത് ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചാൽ മാത്രമേ നമുക്ക് പോയിന്റ് ടേബിളിൽ മുകളിലെത്താൻ സാധിക്കൂ,’ ക്രിസ്റ്റഫെ ഗാൾട്ടിയർ പറഞ്ഞു.
മെസിക്കും നെയ്മർക്കും അവർ ആൾക്കൂട്ടം പോലെ തീർത്ത പ്രതിരോധത്തിൽ അനായാസമായി കളിക്കാൻ സാധിച്ചില്ല. ചില സാഹചര്യങ്ങളിൽ അവരുടെ പ്രതിരോധ താരങ്ങൾ തീർത്ത ബ്ലോക്കിൽ നെയ്മർക്കും മെസിക്കും ഒന്നും ചെയ്യാൻ പോലും സാധിച്ചില്ല.
ഞങ്ങൾക്ക് കളിയിൽ വ്യക്തമായ ബോൾ പൊസഷൻ ഉണ്ടായിരുന്നു എങ്കിലും അത് വെച്ച് കളി ബിൽഡ് ചെയ്യുന്നതിലും. പരസ്പരം സഹകരിച്ച് കളിക്കുന്നതിലും ഞങ്ങളുടെ താരങ്ങൾക്ക് പിഴവ് പറ്റി,’ ഗാൾട്ടിയർ പറഞ്ഞു.
മത്സരത്തിൽ മികച്ച പ്രതിരോധമാണ് റെന്നെസ് പുറത്തെടുത്തത്. മെസി, നെയ്മർ, എംബാപ്പെ എന്നിവരടങ്ങിയ മുന്നേറ്റ നിരയെ അക്ഷരാർത്ഥത്തിൽ അനങ്ങാൻ സമ്മതിക്കാത്തിരുന്ന റെന്നെസ് പ്രതിരോധത്തെ മറികടന്ന് ഗോൾ പോസ്റ്റിലേക്ക് ഒരു തവണ മാത്രം ഷോട്ട് ഉതിർക്കാനെ പി.എസ്.ജി താരങ്ങൾക്കായുള്ളൂ.
ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 47 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി. എസ്. ജി.
അത്ര തന്നെ മത്സരങ്ങൾ കളിച്ച റെന്നെസ് 37 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്.
Content Highlights:Neymar and Messi did not play well; There are reasons for that; said psg coach