സോഷ്യല്‍ മീഡിയയില്‍ റഫറിമാരെ അധിക്ഷേപിച്ചു; നെയ്മറിനെതിരെ കടുത്ത നടപടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2019, 11:05 pm
പാരീസ്: സോഷ്യല്‍ മീഡിയയില്‍ റഫറിമാരെ അധിക്ഷേപിച്ച സൂപ്പര്‍ താരം നെയ്മറിന് വിലക്ക്. 3 യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്നാണ് താരത്തെ യുവേഫ വിലക്കിയത്.
പി.എസ്.ജിയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ തോല്‍വിക്ക് പിന്നാലെയാണ് റഫറിമാര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നെയ്മര്‍ നടത്തിയത്.
ഇന്‍സ്റ്റഗ്രാമിലായിരുന്നു നെയ്മര്‍ റഫറിമാര്‍ക്കെതിരെ അധിക്ഷേപം നടത്തിയത്. റഫറിമാരെ ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയാത്തവര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ താരം തെറ്റ് ചെയ്തതായി കണ്ടെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
അടുത്ത സീസണില്‍ പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 3 മത്സരങ്ങള്‍ ഇതോടെ താരത്തിന് നഷ്ടമാകും.