[]എച്ച്.ടി.സിയുടെ നെക്‌സസ് 9 ടാബ്‌ലറ്റ് അടുത്ത് തന്നെ ഇന്ത്യയിലെത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ ഇന്ത്യയുടെ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
28,900 രൂപയായിരിക്കും 16GB ടാബ്‌ലറ്റിന്റെ ഇന്ത്യയിലെ വില. 32GB മെമ്മറിയുള്ള 3G വേര്‍ഷന് 44,900 രൂപയും വിലയുണ്ടാകും.
ടാബ്‌ലറ്റിന്റെ കവറും വിപണിയിലെത്തുന്നുണ്ട്. 2900 രൂപയായിരിക്കും ഇതിന്റെ വില.
ഈ ടാബ്‌ലറ്റ് ജോലി ചെയ്യുന്നതിനും കളിക്കുന്നതിനും വേണ്ടിയുള്ളതാണ്. 8.9 ഇഞ്ച് സ്‌ക്രീനും മുന്നില്‍ സ്റ്റീരിയോ സ്പീക്കറോടും കൂടിയുള്ളതാണ് ഇതെന്നും ഗൂഗിള്‍ പറയുന്നു.
ശക്തമായ ഡുവല്‍ കോര്‍ പ്രൊസസറും ലോഹം കൊണ്ടുള്ള മിനുസമായ പുറംകവറും ഈ ടാബ്‌ലറ്റിന്റെ പ്രത്യേകതയണ്. 2GB റാമും 204X1536 പിക്‌സല്‍ റസല്യൂഷനും ഇതിനുണ്ട്.
8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.6 മെഗാപിക്‌സല്‍ മുന്‍ ക്യാമറയയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്