[]ഗൂഗിളിന്റെ രണ്ടാം ജനറേഷന്‍ നെക്‌സസ് ടാബ്ലറ്റായ നെക്‌സസ് 7 (2013) വിപണിയിലെത്തുന്നു. 3ജി എല്‍.ടി.ഇ വാരിയന്റിലെ പ്ലേ സ്‌റ്റോറിലെ വില 25, 999 രൂപയാണ്.
3 ജിയും വൈഫൈ കണക്ഷനുമുള്ള ടാബ്ലറ്റ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനെ കുറിച്ചുള്ള വിവരമൊന്നും ഇപ്പോള്‍ ഇല്ല.
നെക്‌സസ് 7 (2013) യില്‍ 16 ജിബിയും 32 ജിബിയും വൈഫൈ മോഡല്‍ ഉണ്ട്. 32 ജിബിയ്‌ക്കൊപ്പം തന്നെ വൈ ഫൈ പ്ലസ് എല്‍ടിഇ മോഡലാണ്.
എന്നാല്‍ നെക്‌സസ് 7 വൈഫൈ മോഡലിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. 14,000ത്തിനും 16000ത്തിനും ഇടയിലായിരിക്കും വിലയെന്നാണ് അറിയുന്നത്.
ന്യൂ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ പ്ലാറ്റ്‌ഫോം ആണ് ഉപയോഗിച്ചിരിക്കുന്നത്. 7 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയും 1920*1200 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.
സ്‌ക്രാച്ച് റസിസ്റ്റന്റ് കോര്‍ണിങ് ഗ്ലാസാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപാഡ്രാഗണ്‍ s 4 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
2 ജിബി റാമും 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുമുണ്ട്. മൈക്രോഎസ് ഡി കാര്‍ഡ് ഉപയോഗിക്കേണ്ടതില്ല.
പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.2 മെഗാപിക്‌സലുമാണ്. 28,999 രൂപയാണ് 16 ജിബി വാരിയന്റിന്റെ വില. 32 ജിബിയുടെ വില 32, 999 രൂപയാണ്.