ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും തന്റെ അടുത്ത പുസ്തകത്തില്‍ സാമ്പത്തിക മാന്ദ്യം കഥാപശ്ചാത്തലമായി വരുന്നുണ്ടെന്നും എഴുത്തുകാരന്‍ ചേതന്‍ ഭഗത്. സാഹിത്യ ആജ്തകിന്റെ വേദിയിലായിരുന്നു ചേതന്‍ഭഗതിന്റെ പ്രതികരണം.
രാജ്യത്തെ ജനങ്ങള്‍ സാമ്പത്തികമാന്ദ്യത്തിനെതിരെ പ്രതികരിക്കാത്തത് അവര്‍ ഇതില്‍ നിന്നെല്ലാം വ്യതിചലിച്ചുപോയതിനാലാണെന്നും അദ്ദേഹം പ്രതികരിച്ചു.
നഗരങ്ങളില്‍ നിലനില്‍ക്കുന്ന മലിനീകരണ പ്രശനങ്ങളെക്കുറിച്ചും അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. നിങ്ങള്‍ ഒരിക്കലും സിഗരറ്റ് ഉപയോഗിക്കരുതെന്നും അത് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.
സ്വീഡിഷ് കാലാവസ്ഥാ സംരക്ഷണ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തന്‍ബര്‍ഗിന്റെ പ്രവൃത്തിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രശ്‌നങ്ങളില്‍ ആളുകളുടെ ശ്രദ്ധകൊണ്ട് വരുന്നത് വളരെ പ്രയാസമുള്ള പ്രവൃത്തിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഗ്രേറ്റ തനിക്ക് ലഭിച്ച പാരിസ്ഥിതിക പുരസ്‌കാരം നിഷേധിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആളുകള്‍ നടത്തി പോന്ന പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചു കൊണ്ടുള്ളതാവരുതെന്നും മറിച്ച് ശാസ്ത്രത്തെ കേള്‍ക്കാനുള്ള താല്‍പര്യമാണ് ഉണ്ടാവേണ്ടതെന്നും പറഞ്ഞാണ് ഗ്രേറ്റ നോര്‍ഡിക് കൗണ്‍സില്‍ പ്രഖ്യാപിച്ച പുരസ്‌കാരം നിരസിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ