Advertisement
Cricket
49 വര്‍ഷത്തിനുശേഷം പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര വിജയവുമായി കിവീസ്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Dec 07, 03:12 pm
Friday, 7th December 2018, 8:42 pm

അബുദാബി: പാകിസ്താനെതിരെ ചരിത്രവിജയവുമായി ന്യൂസിലാന്റ്. അബുദാബിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 123 റണ്‍സ് ജയം നേടിയ കിവീസ് 49 വര്‍ഷത്തിനുശേഷമാണ് പാകിസ്താനെതിരെ എവേ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

280 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന്‍ 56.1 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. പാകിസ്താനായി ബാബര്‍ അസം അര്‍ധസെഞ്ചുറി (51) നേടി. ഇതിനു പുറമെ ഇമാം ഉള്‍ഹക്ക്(22), സര്‍ഫ്രാസ് അഹമ്മദ്(28), ബിലാല്‍ ആസിഫ്(12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ALSO READ: കംഗാരുക്കള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി; ഓസ്‌ട്രേലിയ 191/7

നാലു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡ് മൂന്നു വിക്കറ്റ് കൂടി നഷ്ടമാക്കിയെങ്കിലും നേടിയത് 81 റണ്‍സ്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 139 റണ്‍സുമായി ഹസന്‍ അലിക്കു വിക്കറ്റ് സമ്മാനിച്ചു പുറത്തായെങ്കിലും സെഞ്ചുറി തികച്ച ഹെന്റി നിക്കോള്‍സ് (266 പന്തില്‍ 12 ബൗണ്ടറി സഹിതം 126), ഗ്രാന്‍ഡ്‌ഹോം (19 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 26), ടിം സൗത്തി 10 പന്തില്‍ 15) എന്നിവരാണ് ന്യൂസീലന്‍ഡ് സ്‌കോര്‍ബോര്‍ഡിലേക്ക് റണ്ണൊഴുക്കിയത്.

എന്നാല്‍, ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് ഒരു ഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. ഉച്ചവരെ ക്രീസിലിറങ്ങിയ ആറു പാക് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് ഓപ്പണര്‍ ഇമാം ഉല്‍ ഹഖ് മാത്രം. 54 പന്തില്‍ 22 റണ്‍സെടുത്ത ഇമാം ലഞ്ചിനു തൊട്ടുമുന്‍പുള്ള ഓവറില്‍ പുറത്താവുകയും ചെയ്തു.

WATCH THIS VIDEO: