വാഷിങ്ടണ്‍: ലൈംഗികാരോപണ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് ഗ്രാന്റ് ജൂറി. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് ജ്യൂറി കണ്ടെത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
വ്യാഴാഴ്ചയാണ് വിധി വന്നിരിക്കുന്നത്. ട്രംപിനോട് അടുത്ത ആഴ്ച ഹാജരാകാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ട്രംപിന്റെ ബിസിനസ്, രാഷ്ട്രീയ, വ്യക്തിപര ഇപാടുകള്‍ എന്നിവയെക്കുറിച്ചുളള അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ പീഡനമാണെന്നാണ് ട്രംപ് വിധിയോട് പ്രതികരിച്ചത്. 2024ല്‍ ഇതിന്റെ മറുപടി ബൈഡന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ട്രംപ് കുറ്റക്കാരനല്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും അഭിഭാഷകരായ സൂസന്‍ നെഷ്‌ലസ്, ജോസഫ് ടാക്കോപിനയും അറിയിച്ചു.
വെള്ളിയാഴ്ചയായിരുന്നു ട്രംപിനോട് ഹാജരാകാന്‍ വേണ്ടി കോടതി നിര്‍ദേശിച്ചത്. എന്നാല്‍ സുരക്ഷ ക്രമീകരണങ്ങളൊരുക്കേണ്ടതുണ്ടെന്ന അഭിഭാഷകരുടെ ആവശ്യപ്രകാരം അത് മാറ്റിവെക്കുകയായിരുന്നു.
content highlight: newyork grant jurie take case against trump