ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം.
ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബിജെ.പി നേടിയേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 2 മുതല്‍ 4 സീറ്റ് വരെ ലഭിച്ചേക്കും.
59.57 ശതമാനം പേര്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പ്രകടനം നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 24.61 ശതമാനം പേര്‍ ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 15.51 ശതമാനം പേര്‍ അസന്തുഷ്ടി രേഖപ്പെടുത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2013 തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 70ല്‍ 28 സീറ്റുകളാണ് നേടിയത്. 29.49 ശതമാനം വോട്ടും നേടി. 2015ല്‍ 67 സീറ്റും 54.3 ശതമാനം വോട്ടുമാണ് നേടിയത്.
2013ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളും 24.55 ശതമാനം വോട്ടും നേടി. എന്നാല്‍ 2015ലേക്കെത്തിയപ്പോള്‍ അത് 9.8 ശതമാനം വോട്ടിലേക്കൊതുങ്ങുകയും സീറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല.
2013ല്‍ ബി.ജെ.പി 31 സീറ്റും 33.07 ശതമാനം വോട്ടും നേടി. 2015ല്‍ 32.1 ശതമാനം വോട്ട് നേടി. എന്നാല്‍ സീറ്റുകളുടെ എണ്ണം മൂന്നിലേക്ക് ചുരുങ്ങി. ആംആദ്മി പ്രഭാവത്തിലും തങ്ങളുടെ വോട്ട് ശതമാനത്തില്‍ കാര്യമായി കുറഞ്ഞിട്ടില്ലെന്നതാണ് ബി.ജെ.പി കാണുന്നത്.
കോണ്‍ഗ്രസ് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ്. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടത്തിയ പ്രക്ഷോഭം മതേതര വിശ്വാസികളുടെയും മുസ്ലിം വിഭാഗങ്ങളുടേയും വോട്ടുകള്‍ ഇക്കുറി നേടിത്തരുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.