Advertisement
Kerala News
തലസ്ഥാനത്ത് യുവതിയെ ഗോഡൗണില്‍ കെട്ടിയിട്ട് ക്രൂര പീഡനം; വിവസ്ത്രയായി ഓടിരക്ഷപ്പെട്ടു; ആറ്റിങ്ങല്‍ സ്വദേശി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 25, 04:18 pm
Sunday, 25th June 2023, 9:48 pm

തിരുവനന്തപുരം: കഴക്കുട്ടത്ത് യവതിക്ക് ക്രൂര പീഡനം. യുവതിയെ ഗോഡൗണില്‍ കെട്ടിയിട്ട് ബലാത്സംഘത്തിന് ഇരയാക്കിയെന്നാണ് പരാതി. പുലര്‍ച്ചെ ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാള്‍ ശനിയാഴ്ച വൈകുന്നേരം യുവതിയെ കൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കിരണിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തോട് ചേര്‍ന്ന ഗോഡൗണിലേക്കാണ് രാത്രി യുവതിയെ കൊണ്ടുപോയത്.

യുവതി സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിച്ചത്. കിരണും യുവതിയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. വീട്ടിലേക്കാണെന്ന് പറഞ്ഞായിരുന്നു യാത്ര. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആയപ്പോഴാണ് യുവതി കെട്ടഴിച്ച് വിവസ്ത്രയായി ഓടി രക്ഷപ്പെട്ടത്. നാട്ടുകാര്‍ വസ്ത്രം നല്‍കി, പിന്നാലെ കഴക്കൂട്ടം പൊലീസ് സംഭവ സ്ഥലത്തെത്തി കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പരിക്കേറ്റ യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlight: news report Girl brutally raped in Kazakuttam.