| Monday, 16th October 2023, 2:48 pm

ഫലസ്തീന്‍ അനുകൂല പോസ്റ്റ് ഫേസ്ബുക്ക് നീക്കി; എത്ര ഡിലീറ്റിയാലും വീണ്ടും പോസ്റ്റുമെന്ന് റിജല്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഫലസ്തീനെ പിന്തുണച്ചുള്ള തന്റെ ഹമാസ് അനുകൂല പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഹമാസിനെ അനുകൂലിച്ച പോസ്റ്റായത് കൊണ്ട് ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതാണെന്നാണ് മനസിലായതെന്ന് പറഞ്ഞ റിജില്‍ തന്റെ മുന്‍ പോസ്റ്റ് വീണ്ടും പങ്കുവെച്ചു.

‘ഞാന്‍ ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ട പോസ്റ്റ് എന്റെ പേജില്‍ കാണുന്നില്ല.
ഹമാസിനെ അനുകൂലിച്ച പോസ്റ്റായത് കൊണ്ട് ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതാണെന്നാണ് മനസ്സിലായത്.

എന്തായാലും വീണ്ടും ആ പോസ്റ്റ് തന്നെ പേജില്‍ പോസ്റ്റ് ചെയ്യുന്നു. എത്ര ഡിലീറ്റ് ചെയ്താലും പോസ്റ്റ് ചെയ്ത് കൊണ്ടേയിരിക്കും. മാസ് റിപ്പോര്‍ട്ടിങ്ങ് സംഘികളും ക്രിസംഘികളും നടത്തുന്നുണ്ട്,’ റിജില്‍ പറഞ്ഞു.

ഹമാസിനെ ഭീകര സംഘടനയായി കണക്കാക്കാന്‍ തനിക്ക് മനസില്ലെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞത്. ഇത് പറഞ്ഞതിന്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും തുറന്നെഴുതിയിരുന്നു.

ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ്.ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ഥ ഭീകരത. ഫലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും റിജില്‍ പറഞ്ഞു.

ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും ഉധം സിങ്ങും ഇന്ത്യക്കാര്‍ക്ക് ധീര വീര പുത്രന്മാരാണ്. ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്. ഈ ഗണത്തില്‍ ഒരു സംഘി നാമധാരിപോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിജില്‍ മാക്കുറ്റിയുടെ വാക്കകള്‍

ഫലസ്തിന്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ്
പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ്.ഐസ് നടത്തുന്ന ഭീകരതയുമാണ്
യഥാര്‍ത്ഥ ഭീകരത. പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ എനിക്ക് മനസില്ല.

അതിന്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല.
പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം, ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദും ഉധം സിങ്ങും
ഇന്ത്യക്കാര്‍ക്ക് ധീര വീര പുത്രന്മാരാണ്.

ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്.
ഈ ഗണത്തില്‍ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവര്‍ക്കര്‍മാരുടെ പ്രധാന പണി.

ഫലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിനാണ് ഐക്യദാര്‍ഢ്യം. ഇസ്രഈലിനും അവരുടെ പിന്തുണക്കാരായ ഇന്ത്യയിലെ സംഘികള്‍ക്കും ക്രിസംഘികള്‍ക്കും അവര്‍ ഭീകരന്മാരാണ്.

Content Highlight:  News report Facebook removes Rijil Makuti’s pro-Palestinian post

We use cookies to give you the best possible experience. Learn more