| Monday, 17th April 2023, 8:56 pm

വന്ദേഭാരതും കെ സ്വിഫ്റ്റും; ചര്‍ച്ചയായി മാധ്യമങ്ങളുടെ ഇരട്ട സമീപനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സര്‍വീസുകളില്‍ ഒന്നായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ടും, കെ.എസ്.ആര്‍.ടി.സിയില്‍ കെ സ്വിഫ്റ്റ് ആരംഭിച്ചപ്പോഴും മലയാള മാധ്യങ്ങള്‍ സ്വീകരിച്ച സമീപനങ്ങള്‍ ചര്‍ച്ചയാകുന്നു.

വന്ദേഭാരത് ട്രെയിനിന്റെ ഗുണങ്ങള്‍ വര്‍ണിക്കുന്ന, ട്രെയിനില്‍ തൊട്ട കുടുംബത്തിന്റെ ഇന്റര്‍വ്യൂ എടുക്കുന്ന മാധ്യമങ്ങള്‍, സര്‍വീസ് തുടങ്ങിയത് മുതലുള്ള
കെ സ്വിഫ്റ്റ് ബസുകളുടെ ചെറിയ അപകടങ്ങളൊക്കെ വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരുന്നത്. കെ സിഫ്റ്റ് എന്ന് മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ ഒരു പ്രചരണം പോലെ മലയാള മുഖ്യധാര മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകള്‍ കാണാനാകും.

ദിവസങ്ങളോളം കെ സ്വിഫ്റ്റിന്റെ ചെറിയ ആക്‌സിഡന്റ് വാര്‍ത്തകള്‍ ചാനലുകളില്‍ ബ്രേക്കിങ്ങായും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വലിയ പ്രാധാന്യത്തോടെയും നല്‍കിയിരുന്നു.

ഇതുകൂടാതെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് ബംഗാള്‍ സ്വദേശി അനോവറിനെ 800 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയപ്പോള്‍ ‘കെ സ്വിഫ്റ്റ് യാത്രക്കാരന്‍ കഞ്ചാവുമായി പിടിയില്‍’ എന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇത്തരത്തില്‍ കെ സ്വിഫ്റ്റിനെ ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്.

കെ സിഫ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍

വന്ദേഭാരതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍

Content Highlight: News related to K Swift is the talk of the media amid Vande Bharat celebrations

We use cookies to give you the best possible experience. Learn more