| Wednesday, 21st December 2016, 4:56 pm

ഈമാസം ബ്ലോഗെഴുതുന്നില്ലെന്ന് മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിവിധ വിഷയങ്ങളിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ നേരത്തെ വിവാദമായിരുന്നു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ സിനിമാരംഗത്ത് നിന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു.


ഈമാസം താന്‍ ബ്ലോഗെഴുതുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്രയിലായതിനാലാണ് ഇത്തവണ എഴുതാത്തതെന്ന് അദ്ദേഹം ബ്ലോഗിലെഴുതിയിട്ടുണ്ട്. എല്ലാ മാസവും 21ാം തിയ്യതിയാണ് മോഹന്‍ലാല്‍ ബ്ലോഗെഴുതാറുള്ളത്.

വിവിധ വിഷയങ്ങളിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ നേരത്തെ വിവാദമായിരുന്നു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ സിനിമാരംഗത്ത് നിന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു.


Read more: എല്ലാ എതിര്‍പ്പുകളും നിരീക്ഷണത്തിലാണ്


മദ്യഷോപ്പിനും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്.

സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികകള്‍ക്കെതിരെ ദേശദ്രോഹക്കുറ്റും ചുമത്തിയപ്പോള്‍ “ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്”  എന്ന പേരിലെഴുതിയ കുറിപ്പും വിവാദത്തിലായിരുന്നു.

We use cookies to give you the best possible experience. Learn more