| Tuesday, 11th September 2018, 12:09 pm

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ട സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍; ലോകവ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രമുഖ ടെന്നീസ് താരം സെറീന വില്യംസിനെ വംശീയമായ അധിക്ഷേപിച്ച് കൊണ്ട് വന്ന കാര്‍ട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.

റുപ്പര്‍ട്ട് മുര്‍ഡോക്കിനെ ന്യൂസ് കോര്‍പ്പ് ആണ് സെറീനയെ അധിക്ഷേപിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

അമേരിക്കന്‍ അവകാശ പ്രവര്‍ത്തകന്‍ റേവ് ജാക്‌സണ്‍, പ്രമുഖ എഴുത്തുകാരി ജെ.കെ റോളിങ്ങ് തുടങ്ങിയവര്‍ കാര്‍ട്ടൂണിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.



എന്നാല്‍ കാര്‍ട്ടൂണിലൂടെ താന്‍ വംശീയ അധിക്ഷേപം ഉദ്ദേശിച്ചിട്ടില്ലെന്ന ന്യായീകരണവുമായി കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് നൈറ്റ് രംഗത്ത് വന്നിട്ടുണ്ട്. “”ആളുകള്‍ക്ക് ബുദ്ദിമുട്ട് ഉണ്ടാക്കിയതില്‍ ഖേദം ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. ആളുകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്”” നൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. “”ലജ്ജാകരം”” എന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേര്‍ണലിസ്റ്റ് കാര്‍ട്ടൂണിനെ വിശേഷിപ്പിച്ചത്.



19-ാം നൂറ്റാണ്ടിലും, 20-ാം നൂറ്റാണ്ടിലും കറുത്ത വര്‍ഗ്ഗക്കാരെ പരിഹസിക്കാന്‍ ഉപയോഗിച്ച രീതിയിലാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്.

മത്സര വിജയിയായ നവോമി ഒസാകയെ വെള്ളക്കാരി ആയി ചിത്രീകരിച്ചിരിക്കുന്നതിനേയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more