| Monday, 23rd July 2018, 2:52 pm

കോട്ടയത്ത് മാതൃഭൂമി വാര്‍ത്താസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വാര്‍ത്താചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാംകായലില്‍വെച്ചാണ് വള്ളം മറിഞ്ഞത്.

മാതൃഭൂമി ന്യൂസിലെ പ്രദേശിക ലേഖകനെയും ഡ്രൈവറെയുമാണ് കാണാതായത്.

ALSO READ: സ്‌കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് ബി.യില്‍ ലയിക്കാനൊരുങ്ങുന്നു

വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിച്ചു. കാണാതായവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രദേശത്ത് ശക്തമായ കാറ്റുണ്ടായിരുന്നു.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നാണ് കോട്ടയം.

ചിത്രം കടപ്പാട്- മനോരമഓണ്‍ലൈന്‍

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more