തന്റെ സിനിമാ മോഹത്തെ കുറിച്ച് സംസാരിക്കുകയാണ് ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്താ അവധാരകനായ ഹാഷ്മി താജ് ഇബ്രാഹീം. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും വെള്ളിമൂങ്ങ അടക്കമുള്ള നിരവധി സിനിമകളില്‍ വാര്‍ത്ത വായിക്കുന്നയാളായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബസില്‍ യാത്ര ചെയ്തപ്പോള്‍ വെള്ളിമൂങ്ങയില്‍ വാര്‍ത്ത വായിക്കുന്ന ചേട്ടനല്ലേയെന്ന് ഒരാള്‍ ചോദിച്ചിട്ടുണ്ടെന്നും ഹാഷ്മി പറഞ്ഞു.
സംവാദ പരിപാടിയിലെ തന്റെ ഇന്‍ട്രോ കണ്ടിട്ട് നടന്‍ സിദ്ദീഖ് നല്ലതാണെന്ന് പറഞ്ഞ് തനിക്ക് മെസേജ് അയച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു വീഡിയോ മമ്മൂട്ടിക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന് താന്‍ പറയുന്ന ഇന്‍ട്രോ ഇഷ്ടപ്പെട്ടുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹാഷ്മി പറഞ്ഞു.
‘സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. ഞാന്‍ വാര്‍ത്ത വായിച്ചത് കൊണ്ടാണ് വെള്ളിമൂങ്ങ ഹിറ്റായതെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ഞാന്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍, വെള്ളിമൂങ്ങയില്‍ വാര്‍ത്ത വായിച്ച ചേട്ടനല്ലേയെന്ന് ഒരാള്‍ എന്നോട് വന്ന് ചോദിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ മാത്രമല്ല, അങ്ങനെ മൂന്നാല് സിനിമയില്‍ വാര്‍ത്ത വായിക്കുന്നതായി ചെയ്തിട്ടുണ്ട്.
അയാള്‍ അങ്ങനെ എന്നോട് വന്ന് ചോദിച്ചപ്പോള്‍ ശരിക്കും എനിക്ക് നല്ല വിഷമം തോന്നി. കാരണം ഇത്രയും വര്‍ഷം വാര്‍ത്ത വായിച്ച എന്നോട് വന്ന് സിനിമയുടെ പേര് വെച്ച് ചോദിക്കുമ്പോള്‍ എന്തായാലും വിഷമം തോന്നുമല്ലോ. വേറൊരാള്‍ എന്നോട് വന്ന് പറഞ്ഞു, താങ്കളുടെ സീരിയലുകള്‍ ഞാന്‍ കാണുന്നുണ്ട്, നല്ലതാണെന്ന്. എന്തായാലും അതിനേക്കാള്‍ ഭേദമാണല്ലോ അത്.
ആ ചേട്ടനോട് ഞാന്‍ നന്ദി പറയുകയും ചെയ്തു. അതും ടിപ്പായിട്ട് ഇന്‍സേര്‍ട്ടൊക്കെ ചെയ്ത് വന്നാണ് അദ്ദേഹം ഇതെന്നോട് പറഞ്ഞത്. ഇതൊക്കെ പറഞ്ഞിട്ട് പുള്ളി പോയി. ഞാന്‍ അവിടെ വായും പൊളിച്ച് നിന്നു.ഞാന്‍ ചെയ്ത ന്യൂസ് അവറിന്റെ ഒരു ഇന്‍ട്രോ കണ്ടിട്ട് നടന്‍ സിദ്ദീഖ് എന്റെ നമ്പറൊക്കെ തപ്പിപിടിച്ച് വിളിച്ചിരുന്നു.
നന്നായി ചെയ്തു നല്ല രസമുണ്ടായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞു. അതുപോലെ തന്നെ ഞാന്‍ ചെയ്ത ഒരു ഇന്‍ട്രോ മമ്മൂട്ടിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. പുള്ളിക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നാള്‍ മുമ്പായിരുന്നു അത് ചെയ്തത്. സിനിമാ മോഹം കൊണ്ടൊന്നും ചെയ്തതല്ല. മമ്മൂട്ടിയെ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ,’ ഹാഷ്മി പറഞ്ഞു.
content highlight: news anchor hashmi says he intrested in cinema