| Wednesday, 11th January 2017, 8:58 am

'എ.എന്‍ രാധാകൃഷ്ണന്റെ വിദ്വേഷപ്രസംഗം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍'; വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ അവഗണിക്കുന്നതായി ന്യൂസ് 18 എഡിറ്റോറിയല്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


വര്‍ഗീയമായി വിഭജിക്കുന്നതും വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നതുമായ ഇത്തരം പ്രസ്താവനകളിലൂടെ എ.എന്‍ രാധാകൃഷ്ണന്‍ ലക്ഷ്യമിടുന്നത് മാധ്യമശ്രദ്ധ മാത്രമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു.


തിരുവനന്തപുരം: ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ കമലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്നും രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളെ അര്‍ഹിക്കുന്ന മട്ടില്‍ അവഗണിക്കുന്നതായി പ്രഖ്യാപിച്ച് ന്യൂസ് 18 എഡിറ്റോറിയല്‍ ബോര്‍ഡ്.

ഇന്നലെ ചാനലിന്റെ എഡിറ്റോറിയല്‍ തീരുമാന പ്രകാരം രാത്രിയിലെ വാര്‍ത്ത പരിപാടിയായ “പ്രൈം ഡിബേറ്റില്‍” അവതാരകന്‍ സനീഷാണ് വിഷയത്തിലുള്ള ചര്‍ച്ച ഉപേക്ഷിക്കുന്നതായി പറഞ്ഞത്. ചര്‍ച്ചയാകണം എന്ന ഉദ്ദേശം വെച്ചുള്ള പരിഹാസ്യമായ രാഷ്ട്രീയക്കളിയാണ് രാധാകൃഷ്ണന്‍ നടത്തിയതെന്നും ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് വിഷയം ചര്‍ച്ചയ്‌ക്കെടുക്കാത്തതെന്നും സനീഷ് പറഞ്ഞു.

വിദ്വേഷ പരാമര്‍ശങ്ങളെ അര്‍ഹിക്കുന്ന മട്ടില്‍ അവഗണിക്കുന്നുവെന്നുമാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമായി സനീഷ് പ്രഖ്യാപിച്ചത്.

എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനം പ്രഖ്യാപിച്ചുള്ള സനീഷിന്റെ വാക്കുകള്‍

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് രാധാകൃഷ്ണന്‍ ആദ്യമായല്ല ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വര്‍ഗീയമായി വിഭജിക്കുന്നതും വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നതുമായ ഇത്തരം പ്രസ്താവനകളിലൂടെ എ.എന്‍ രാധാകൃഷ്ണന്‍ ലക്ഷ്യമിടുന്നത് മാധ്യമശ്രദ്ധ മാത്രമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

ചര്‍ച്ചയാകണം എന്ന ഉദ്ദേശം വെച്ചുള്ള പരിഹാസ്യമായ രാഷ്ട്രീയക്കളിയാണിത്. ഇക്കാര്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അതിനാല്‍ എ.എന്‍ രാധാകൃഷ്ണന്റെ ഈ വിദ്വേഷ വര്‍ത്തമാനം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ന്യൂസ് 18 എഡിറ്റോറിയല്‍ ടീം തീരുമാനിച്ചിരിക്കുന്നു. വിദ്വേഷ പരാമര്‍ശങ്ങളെ അര്‍ഹിക്കുന്ന മട്ടില്‍ അവഗണിച്ചതായി അറിയിക്കുന്നു.


Read more: ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായികള്‍ മോഷ്ടിച്ച് ഉരുക്കി വിറ്റ കൊച്ചുമകനും കൂട്ടുകാരും അറസ്റ്റില്‍


We use cookies to give you the best possible experience. Learn more