|

മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ആമയൂര്‍ സ്വദേശിനി ഷൈമ സിനിവര്‍ (18 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പിതാവിന്റെ സഹോദരന്റെ വീട്ടില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് (03/02/2024) ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ (25 ) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്റെ അറസ്റ്റ് ചെയ്തിരുന്നു. പ്രഭിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണാക്കുറ്റം എന്നിവ ചുമത്തി.

Content highlight: Newlywed student found dead in Malappuram

Latest Stories