ന്യൂദല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയുടെ മൂന്നാം പുന:സംഘടനയാണ് ഇന്നലെ കഴിഞ്ഞത്. മുന്നണിയിലെ ഘടകക്ഷികളെയൊന്നും പരിഗണിക്കാതെ ബി.ജെ.പി നേതാക്കള്‍ക്ക് മാത്രം അവസരം നല്‍കിയുള്ളതായിരുന്നു മൂന്നാം പുന:സംഘാടനം.
9 സഹമന്ത്രിമാരും നാലു ക്യാബിനറ്റ് മന്ത്രിമാരുമുള്‍പ്പെടെ 13 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കര്‍ണ്ണാടകയില്‍ നിന്നുള്ള എം.പി അനന്തകുമാര്‍ ഹെഗ്‌ഡെയും മോദി സഭയിലെത്തിയിട്ടുണ്ട്. നിരവധി മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് നൈപുണ്യ വികസന മന്ത്രിയായി അനന്തകുമാറിന്റെ രംഗപ്രവേശം.
Also Read: ‘അപ്പോ വാമനജയന്തിയോ?’; ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ
മന്ത്രിയായതിനു പിന്നാലെ ആറു ട്വീറ്റുകളാണ് ഹെഗ്‌ഡെ നടത്തിയിരിക്കുന്നത്. എല്ലാം മന്ത്രി പദം നല്‍കിയതിന് ബി.ജെ.പി നേതാക്കള്‍ക്ക് നന്ദി അറിയിച്ചുള്ളതായിരുന്നു. എന്നാല്‍ മന്ത്രിപദത്തിലെത്തുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ട്വീറ്റകള്‍ പരിശോധിച്ചാല്‍ മാത്രമെ ഹെഗ്‌ഡെയെന്ന നേതാവിനെയും മോദി സഭയില്‍ അദ്ദേഹത്തിനുള്ള പ്രധാന്യവും മനസിലാക്കാന്‍ കഴിയു.
വ്യാജപ്രചരണം
ജെ.എന്‍.യു സമരകാലത്ത് ബി.ജെ.പി കേന്ദ്രങ്ങളെല്ലാം തന്നെ നടത്തിയ വേട്ടയായിരുന്നു ക്യാമ്പസിനെ അശ്ലീല കേന്ദ്രമെന്നും രാജ്യദ്രോഹികളുടെ താവളമെന്നും മുദ്രകുത്താന്‍. ഹെഗ്‌ഡെയുമുണ്ടായിരുന്നു ബി.ജെ.പിയുടെ വ്യാജപ്രചരണത്തിന്റെ മുന്‍ നിരയില്‍.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറും സുഹൃത്തും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള മോശം ബന്ധം എന്ന രീതിയിലായിരുന്നു ഹെഗ്‌ഡെയുടെ പ്രചരണം.
നിരവധി തവണയായിരുന്നു ഇദ്ദേഹം ജെ.എന്‍.യുവിനെതിരെ അശ്ലീല കമന്റുകളുമായി സോഷ്യല്‍മീഡിയയില്‍ എത്തിയത്. പലരുടെയും ട്വീറ്റുകള്‍ക്ക് റീ ട്വീറ്റുകളുമായും ഇദ്ദേഹം എത്തിയിരുന്നു.
ന്യൂനപക്ഷങ്ങളോടുള്ള അനന്തകുമാര്‍ ഹെഗ്ഡയുടെ കാഴ്ചപ്പാടുകളും പലതവണ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാം, ക്രിസ്ത്യന്‍, ബുദ്ധിസം തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ നിരവധി തവണയാണ് ഇയാള്‍ ട്വിറ്ററിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.
“ഇസ്‌ലാം മതം ലോകത്ത് നിലനില്‍ക്കുന്ന കാലത്തോളം തീവ്രവാദത്തെ ആര്‍ക്കും തടയുവാന്‍ കഴിയില്ല. നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇസ്‌ലാമിനെ ലോകത്ത് നിന്ന് തുടച്ച് നീക്കണം” ഹെഗ്ഡയുടെ ട്വീറ്റില്‍ പറയുന്നു.
മാധ്യമങ്ങളിലെ ലേഖനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും നിരന്തരം ട്വീറ്റുകളുമായെത്തിയ ഹെഗ്‌ഡെ “മാധ്യമവേശ്യ” എന്ന പദമായിരുന്നു കൂടുതല്‍ തവണയും ഉപയോഗിച്ചത്.
ദാവൂദ് ഇബ്രാഹിം കൊല്ലപ്പെട്ടെന്ന വ്യാജവാര്‍ത്തയെ മുന്‍ നിര്‍ത്തി മാധ്യമങ്ങള്‍ക്കെതിരെയും ബോളിവുഡ് താരങ്ങള്‍ക്കെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ എതിരാളികളെ മുസ്‌ലിം പേരുവിളിച്ച് അഭിസംബോധന ചെയ്യുന്ന ഹെഗ്‌ഡെ ഇന്ദിരാഗാന്ധിയെ മൈമുന ബീഗമെന്നും മമതാ ബാനര്‍ജിയെ മുംതാസ് എന്നുമാണ് വിളിക്കുന്നത്.
ഏറ്റവുമൊടുവിലായി അമ്മയെ പ്രവേശിപ്പിച്ച ആശുപ്ത്രിയിലെ ഡോക്ടറെ മര്‍ദ്ദിക്കുന്ന മന്ത്രിയുടെ വീഡിയോും പുറത്ത് വന്നിരുന്നു. ആശുപത്രിയിലെ സി.സി ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.