| Wednesday, 12th June 2019, 5:47 pm

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കോടതി വളപ്പില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് ആഗ്രയിലെ കോടതിവളപ്പില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അഭിഭാഷകനായ മനിഷ് ശര്‍മ്മ എന്നയാഴാണ് ദര്‍വേശിന് നേരെ വെടിയുതിര്‍ത്തത്.

മൂന്നുതവണ വെടിയേറ്റ ദര്‍വേശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദര്‍വേശിന് നേരെ വെടിയുതിര്‍ത്തശേഷം സ്വയം വെടിവെച്ച ശര്‍മ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റായി തിങ്കളാഴ്ചയാണ് ദര്‍വേശ് തെരഞ്ഞെടുക്കപ്പെട്ടത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more