| Tuesday, 18th September 2018, 5:09 pm

എ.ബി.വി.പിയുടെ പുതിയ ദല്‍ഹി സര്‍വകലാശാല പ്രസിഡന്റ് അഡ്മിഷന്‍ കിട്ടാന്‍ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍; തെളിവുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദല്‍ഹി സര്‍വകലാശാലയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവ് അങ്കിവ് ബസോയ അഡ്മിഷന്‍ നേടാന്‍ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയാണ് തെളിവുകള്‍ സഹിതം എ.ബി.വി.പിക്കെതിരെ ആരോപണം ഉന്നയിച്ചത്.


ALSO READ: മോദീ, ഈ മൗനം അംഗീകരിക്കാനാവില്ല; നിങ്ങളുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


തമിഴ്‌നാട്ടിലുള്ള തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം ലഭിച്ചതായാണ് ബസോയ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. എന്നാല്‍ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല എന്ന മറുപടി സര്‍വകലാശാലാ അധികൃതരില്‍ നിന്നും എന്‍.എസ്.യു.ഐ സമ്പാദിച്ചിട്ടുണ്ട്.

ദല്‍ഹി സര്‍വകലാശാലയില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥി ആണ് നിലവില്‍ അങ്കിവ് ബസോയ.


ALSO READ: പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം


എന്നാല്‍ എന്‍.എസ്.യു.ഐയുടെ ആരോപണങ്ങള്‍ എ.ബി.വി.പി നിരസിച്ചു. ദല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിച്ച് തന്നെയാണ് ബസോയക്ക് അഡ്മിഷന്‍ നല്‍കിയത് എന്നാണ് എ.ബി.വി.പി വാദം.

1744 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബസോയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള നാല് സീറ്റുകളില്‍ 3 എണ്ണം എ.ബി.വി.പി ജയിച്ചപ്പോള്‍ എന്‍.എസ്.യു.ഐക്ക് ജയിക്കാനായത് ഒരു സീറ്റില്‍ മാത്രമാണ്.

We use cookies to give you the best possible experience. Learn more