| Monday, 25th September 2023, 3:53 pm

ഈ സീസണില്‍ ചെല്‍സി നേടിയ ആകെ ഗോളുകള്‍ ന്യൂകാസില്‍ അടിച്ചത് വെറും 67 മിനിട്ടില്‍; ട്രോള്‍ മഴ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ന്യൂ കാസിൽ യുണൈറ്റഡ് തകർത്തു.

ബ്രമാൽ ലൈൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകളുടെ ത്രസിപ്പിക്കുന്ന വിജയമാണ് ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയത്. സ്റ്റീൻ ലോംഗ്സ്റ്റാഫ് (21′), ഡാൻ ബേൺ (31′), സ്വെൻ ബോട്ട്മാൻ (35′), കള്ളം വിൽസൺ (56′), ആന്റണി ഗോർഡൻ (61′), മിഗുൽ അൽമിറോൺ (68′), ബ്രൂണോ ഗുൽമാരസ് (73′), അലക്സാണ്ടർ ഐസക്ക് (87′) എന്നിവരാണ് ന്യൂകാസിലിന്റ ഗോൾ സ്‌കോറർമാർ.

എട്ട് വ്യത്യസ്ത ഗോൾ സ്‌കോറർമാറാണ് എതിരാളികളുടെ വലകുലുക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒറ്റ മത്സരത്തിൽ തന്നെ എട്ട് വ്യത്യസ്ത സ്കോറർമാരെ സൃഷ്ടിച്ച ആദ്യ ടീമായി മാറാനും ന്യൂ കാസിലിന് സാധിച്ചു. ഈ മിന്നും വിജയം ആഘോഷിക്കുന്നതോടൊപ്പം ചെൽസിയെ കളിയാക്കുന്നതിനും ഈ അവസരം ഉപയോഗിച്ചിരിക്കുകയാണ് ന്യൂകാസിൽ ആരാധകർ.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിക്ക് ഇതുവരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ന്യൂകാസിൽ ആരാധകർ ട്വിറ്ററിൽ ചെൽസിയെ പരിഹരിച്ചത്. ‘ന്യൂകാസിൽ ഒരു മത്സരത്തിൽ എട്ട് ഗോളുകൾ നേടി. മെയ്‌ മാസം പകുതി മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി നേടിയ ഗോളുകളുടെ അത്ര ഗോളുകൾ ന്യൂകാസിൽ ഒറ്റ മത്സരത്തിൽ നേടി’, ‘ ആരാധകൻ ട്വീറ്റ് ചെയ്തു.

‘ന്യൂ കാസിൽ യുണൈറ്റഡ് 67 മിനിട്ടുകൾ ആയപ്പോൾ തന്നെ ഏഴ് ഗോളുകൾ നേടി. എന്നാൽ ചെൽസി ഈ സീസണിൽ ഇതുവരെ ആകെ നേടിയ ഗോൾ അഞ്ച് എണ്ണം മാത്രമാണ്’, മറ്റൊരു ആരാധകൻ ട്വിറ്ററിൽ പങ്കുവെച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി പരാജയപ്പെട്ടിരുന്നു. പോച്ചറ്റീനോയുടെ കീഴിൽ നിരാശാജനകമായ പ്രകടനങ്ങളാണ് ചെൽസി കാഴ്ചവെക്കുന്നത്. ഈ സീസണിൽ അഞ്ച് ഗോളുകൾ മാത്രമാണ് ടീമിന് സ്കോർ ചെയ്യാൻ സാധിച്ചത്.

ആറ് മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ അഞ്ച് പോയിന്റുമായി പതിനാലാം സ്ഥാനത്താണ് ലണ്ടൺ ബ്ലൂസ്.

അതേസമയം ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും മൂന്ന് തോൽവിയുമായി 16 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്.

Content Highlight: Newcastle United won by eight goals. Newcastle fans mocking Chelsea.

We use cookies to give you the best possible experience. Learn more