മുന്‍ ന്യൂകാസില്‍ താരമായ നൈല്‍ റേഞ്ചര്‍ തന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
ചെറുപ്പത്തില്‍ തന്നെ കൃത്യമായി ഭക്ഷണം കഴിക്കുകയും നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്നുവെങ്കില്‍ തനിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനെപോലെ ആകാമായിരുന്നുവെന്നാണ് റേഞ്ചര്‍ പറഞ്ഞത്.
‘എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമയെടുക്കാം. അത് വളരെ രസകരമായിരിക്കും. കാരണം പലരും എന്റെ അടുത്തേക്ക് വന്നു പല ചോദ്യങ്ങളും ചോദിക്കുന്നു. എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്? നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങള്‍ എന്താണ് ചെയ്തത്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍. ഇതില്‍ എനിക്ക് നിരാശ തോന്നുന്നു. എനിക്ക് ധാരാളം അങ്ങനെ അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ആരുടെയും ഉപദേശം ഞാന്‍ സ്വീകരിച്ചില്ല. ഞാന്‍ ചെറുപ്പത്തിലെ നല്ല പോഷകാഹാരം കഴിച്ചിരുന്നെങ്കില്‍ കളികളില്‍ മികച്ച പെരുമാറ്റം പുറത്തെടുത്തിരുന്നുവെങ്കില്‍ ഞാന്‍ ഹാലണ്ടിനെപോലെ ആവുമായിരുന്നു,’ റേഞ്ചസ് അത്ലറ്റിക്‌നോട് പറഞ്ഞു.
തന്റെ ഭാവി ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചും റേഞ്ചര്‍ പറഞ്ഞു.
‘ഞാന്‍ ഫുട്‌ബോളില്‍ വളരെ നല്ലവനാണെന്ന് എനിക്കറിയാം. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് 38-39 വയസ് വരെ കളിക്കാന്‍ കഴിയും. എനിക്കിപ്പോഴും കളിക്കാന്‍ കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്. കളത്തിലേക്ക് പെട്ടന്ന് തന്നെ തിരിച്ചുവരണം അല്ലെങ്കില്‍ എനിക്ക് പ്രായം കൂടി വരും,’
തന്റെ പതിനെട്ടാം വയസിലാണ് റേഞ്ചസ് ന്യൂകാസില്‍ യുണൈറ്റഡിന്റെ ഫസ്റ്റ് ടീമിലേക്ക് കടന്നുവന്നത്. എന്നാല്‍ താരത്തിന്റെ കരിയര്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല, ഫ്രഞ്ച് ക്ലബ്ബ് ഷെഫീല്‍ഡിലും താരം കളിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വിന്‍ഡന്‍, ബ്ലാക്ക്പൂള്‍, സൗത്ത്‌ഹെന്‍ഡ്, സ്പാല്‍ഡിംഗ്, ബോറെഹാം വുഡ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും റേഞ്ചര്‍ കളിച്ചു.
അതേസമയം ഏര്‍ലിങ് ഹാലണ്ട് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ സീസണില്‍ മിന്നും ഫോമിലാണ് താരം കളിച്ചത്. സിറ്റിയുടെ ട്രബിള്‍ കിരീടനേട്ടത്തിലും ഹാലണ്ട് പങ്കാളിയായി. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ശക്തനായ ഒരു എതിരാളി കൂടിയായിരുന്നു ഹാലണ്ട്.
Content Highlight: Newcastle United Nile Ranger says he could have been like Erling Haaland.