ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ന്യൂകാസില്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് റെഡ് ഡെവിള്‍സിനെ വീഴ്ത്തിയത്. ഈ തകര്‍പ്പന്‍ ജയത്തോടെ ചരിത്ര നേട്ടത്തിലേക്കാണ് ന്യൂകാസില്‍ യുണൈറ്റഡ് കാലെടുത്തുവെച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡിന് സാധിച്ചിരുന്നു.
101 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂകാസില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1922ലായിരുന്നു അവസാനമായി ന്യൂകാസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നത്.
Newcastle United win 3️⃣ consecutive games vs Man United for the first time in 𝟏𝟎𝟏 𝐘𝐄𝐀𝐑𝐒 🤯 pic.twitter.com/9aktBohj8v
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു മോശം റെക്കോഡും സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2021ന് ശേഷം ഒരു എവേ മത്സരത്തിലും വിജയിക്കാന്‍ റെഡ് ഡെവിള്‍സിന് സാധിച്ചിട്ടില്ല. 2021ല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയായിരുന്നു റെഡ് ഡെവിള്‍സിന്റെ അവസാന എവേ വിജയം.
13 – Manchester United haven’t won a Premier League away game against a team starting the day in the top eight of the table since October 2021 against Tottenham under Ole Gunnar Solskjær. Since then, the Red Devils have drawn three and lost 10 of their 13 such games. Unlucky. pic.twitter.com/YUfoYDVgkA
🆚 Crystal Palace ⚽️
🆚 Arsenal ⚽️
🆚 Chelsea ⚽️🅰️
🆚 Man Utd ⚽️@anthonygordon‘s last four Premier League appearances at St. James’ Park! 💫 pic.twitter.com/2v8dTdaH8R
തോല്‍വിയോടെ 14 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അതേസമയം ജയത്തോടെ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ന്യൂകാസില്‍ യുണൈറ്റഡ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ ഏഴിന് ചെല്‍സിക്കെതിരെയാണ് ടെന്‍ ഹാഗിന്റേയും കൂട്ടരുടെയും അടുത്ത മത്സരം. അതേസമയം ഡിസംബര്‍ എട്ടിന് ന്യൂകാസില്‍ എവര്‍ട്ടണനേയും നേരിടും.
Content Highlight: Newcastle United beat Manchester United in English premiere League.