കിവികൾ പറന്നുയർന്നു ; ഓറഞ്ച് പടക്ക് കണ്ണുനീർ
2023 ICC WORLD CUP
കിവികൾ പറന്നുയർന്നു ; ഓറഞ്ച് പടക്ക് കണ്ണുനീർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th October 2023, 10:30 pm

ഐ .സി.സി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ജയം. നെതർലാൻസിനെ 99 റൺസിന് തകര്‍ത്താണ് കിവീസ് വിജയക്കുതിപ്പ് നടത്തിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ മികച്ച രീതിയിൽ ന്യൂസിലാൻഡ് ബാറ്റർമാരെ ഡച്ച് ബൗളർമാർ പരീക്ഷിച്ചിരുന്നു.

തുടർച്ചയായ മൂന്ന് ഓവറുകൾ മെയ്ഡിയൻ ആക്കികൊണ്ട് പുതിയ റെക്കോർഡ് സൃഷ്ടിക്കാനും നെതർലാൻഡ്സിന് സാധിച്ചു. New Zealand’s Will Young plays a shot during the match against Netherlands in the ICC Men’s World Cup 2023, in Hyderabad on October 9, 2023.

എന്നാൽ കിവീസ് ബാറ്റിങ് നിരയിൽ വില്ലി യങ്, ടോം ലാതം, രചിൻ രവീന്ദ്ര എന്നിവർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 80 പന്തിൽ 70 റൺസ് നേടിക്കൊണ്ട് യങ് ഓപ്പണിങ്ങിൽ മികച്ച തുടക്കം ടീമിന് നൽകി. പിന്നീടെത്തിയ ടോം ലാതവും രചിൻ രവീന്ദ്രയും അർധശതകം നേടിയതോടെ ന്യൂസിലാൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 എന്ന കൂറ്റൻ റൺസ് പടുത്തുയർത്തുകയായിരുന്നു.

നെതർലാൻഡ്സ് ബൗളിങ് നിരയിൽ റോൾഫ് വാൻ ഡെർ മെർവ്, പോൾ വാൻ മീക്കരൻ, ആര്യൻ ദത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്‌സ് 46.3 ഓവറിൽ 223 റൺസിന്‌ പുറത്താവുകയായിരുന്നു. ന്യൂസിലാൻഡ് ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്റ്നർ ആണ് ഡച്ച് പടയെ തകർത്തത്.

സെന്റിനറിനൊപ്പം മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ ന്യൂസിലൻഡിന് വിജയം എളുപ്പമാക്കി. നെതർലാൻഡ്സ് ബാറ്റിങ് നിരയിൽ കോളിൻ അക്കർമാൻ 73 പന്തിൽ 69 റൺസ് നേടി മികച്ച പ്രകടനം നടത്തി. എന്നാൽ മറ്റു താരങ്ങൾക്ക് ഫോം ആവാൻ സാധിക്കാത്തതാണ് ഡച്ച് പടക്ക് തിരിച്ചടിയായത്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു കിവിസ് ടൂർണമെന്റിലേക്ക് വരവറിയിച്ചത്. ഓറഞ്ച് പടക്കെതിരെയുള്ള ഈ വിജയം അവരുടെ രണ്ടാം വിജയമാണ്‌.

അതേസമയം നെതർലാൻഡ്‌സ് ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിലെ ആദ്യ വിജയം ലക്ഷ്യമിട്ടായിരുന്നു ഡച്ച് പട ഇറങ്ങിയത്. എന്നാൽ ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ഒക്ടോബർ 13ന് ബംഗ്ലാദേശിനെതിരെയാണ് ന്യൂസിലാൻഡിന്റെ അടുത്ത മത്സരം.

ഒക്ടോബർ 17ന് നെതർലാൻഡ്സിന് സൗത്ത് ആഫ്രിക്കയാണ് എതിരാളികൾ.

Content Highlight: New zealand won against Netherlands in ICC Worldcup 2023