ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയ 115.1 ഓവറില്‍ 383 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സാണ് നേടിയത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 71 പന്തില്‍ നിന്ന് നാല് ബൗണ്ടറുകള്‍ അടക്കം 31 റണ്‍സ് ആണ് നേടിയത്. ഉസ്മാന്‍ ഖവാജാ 118 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 33 റണ്‍സും നേടി. മാര്‍നസ് ലബുഷാന് 27 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
എന്നാല്‍ നാലാമനായി ഇറങ്ങിയാല്‍ കാമറോണ്‍ ഗ്രീന്‍ 275 പന്തില്‍ നിന്ന് 23 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടക്കം 175 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 63.27 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
CAMERON GREEN, ONE OF THE GREATEST TEST KNOCK EVER. 🤯
– He was 91*(149) when Australia were 9 down then ended on 174* runs from 275 balls including 23 fours & 5 sixes. Green and Hazelwood added 116 runs for the 10th wicket. 🫡 pic.twitter.com/pAw0KZfLan
89 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗ്രീനിന്റെ വരവ്. അവസാന വിക്കറ്റിന്റെ കൂട്ടുകെട്ടില്‍ ഹേസല്‍ വുഡുമായി 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
ട്രാവിസ് ഹെഡ് ഒരു റണ്‍സിന് കൂടാരം കയറിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 39 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 40 റണ്‍സ് ആണ് നേടിയത്. ശേഷം വന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 16 റണ്‍സും ജോഷ് ഹേസല്‍വുഡ് 62 പന്തില്‍ നിന്ന് 22 റണ്‍സും നേടി രണ്ടക്കം സംഭാവന ചെയ്തു.
ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ മാറ്റ് ഹെന്‍ട്രി 30 ഓവറില്‍ 11 മെയ്ഡന്‍ അടക്കം 70 റണ്‍സ് വിട്ടുകൊടുത്തു അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 2.32 എന്ന മിന്നും ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. വില്‍ ഒറോര്‍ക്ക്, സ്‌കോട്ട് കഗെലെയ്ജ് എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രചിന്‍ രവീന്ദ്ര ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: New Zealand Vs Australia First Test Update