| Wednesday, 8th January 2025, 6:01 pm

ന്യൂസിലാന്‍ഡ് ഇതിഹാസം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരം മാര്‍ട്ടിന്‍ ഗുപ്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ 38ാം വയസിലാണ് താരം 14 വര്‍ഷത്തെ തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. 2009 മുതല്‍ 2022 വരെ ടീനില്‍ സജീവ സാനിധ്യമായിരുന്നു ഗുപ്തില്‍.

കിവീസിന് വേണ്ടി 47 ടെസ്റ്റ് മത്സരത്തിലെ 89 ഇന്നിങ്‌സില്‍ നിന്ന് 2586 റണ്‍സാണ് താരം നേടിയത്. മൂന്ന് സെഞ്ച്വറികള്‍ അടക്കമാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 198 ഏകദിന മത്സരങ്ങളില്‍ കളിച്ച ഗുപ്തില്‍ 7346 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെബിള്‍ സെഞ്ച്വറിയും 18 സെഞ്ച്വറിയുമടക്കമാണ് താരത്തിന്റെ റണ്‍വേട്ട. മാത്രമല്ല ഫോര്‍മാറ്റില്‍ 237 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗുപ്തില്‍ നേടി. ടി-20ഐയില്‍ രണ്ട് സെഞ്ച്വറിയടക്കം 122 മത്സരങ്ങളില്‍ നിന്ന് 3531 റണ്‍സാണ് താരം നേടിയത്.

വിരമിക്കലിനെക്കുറിച്ച് ഗുപ്തില്‍ പറഞ്ഞത്

‘ കുട്ടിക്കാലത്ത് ബ്ലാക്ക്ക്യാപ്സിനായി കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും തന്റെ രാജ്യത്തിനായി 367 മത്സരങ്ങള്‍ കളിസാധിച്ചത് എന്റെ ഭാഗ്യമാണ്.

എന്റെ മാനേജര്‍ ലിയാന്‍ മക്ഗോള്‍ഡ്രിക്കിനും ഒരു പ്രത്യേക നന്ദി പറയണം, തിരശീലയ്ക്ക് പിന്നിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോയി, നിങ്ങളുടെ എല്ലാ പിന്തുണക്കും ഞാന്‍ എന്നേക്കും നന്ദിയുള്ളവനായിരിക്കും.

എന്റെ ഭാര്യ ലോറയ്ക്കും ഞങ്ങളുടെ മക്കളായ ഹാര്‍ലിക്കും ടെഡിക്കും ,നന്ദി. എനിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ലോറ ചെയ്ത ത്യാഗങ്ങള്‍ക്ക് നന്ദി. ഗെയിമിനൊപ്പം വരുന്ന എല്ലാ ഉയര്‍ച്ച താഴ്ചകളിലും നിങ്ങള്‍ എന്റെ ഏറ്റവും വലിയ പിന്തുണയായിരുന്നു, അവസാനമായി, ന്യൂസിലന്‍ഡിലെയും ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും വര്‍ഷങ്ങളിലുടനീളം എല്ലാ പിന്തുണ നല്‍കിയതിലും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മാര്‍ട്ടിന്‍ ഗുപ്തില്‍ പറഞ്ഞു.

Content Highlight: New Zealand Star Batter Martin Guptil Retire In International Cricket

We use cookies to give you the best possible experience. Learn more